ചിരട്ട വെറുതെ കളയല്ലേ, ചിരട്ട കൊണ്ട് കിടിലൻ നാല് മണി പലഹാരം തയ്യാറാക്കാം

നമ്മുടെ വീടുകളിൽ ചിരട്ട സാധാരണ ഉപയോഗിക്കുന്നത് പുകയ്ക്കാനും മറ്റുമാണ്. എന്നാൽ ചിലർ ആകട്ടെ അത് പറമ്പുകളിലേയ്ക്കും മറ്റും വലിച്ചെറിയുന്നു. എന്നാൽ നമ്മുക്ക് ഈ ചിരട്ടയെ വളരെ ഉപകാരപ്രതമായ രീതിയിൽ ഒരു നാലുമണി പലഹാരം ഉണ്ടാക്കാൻ ഉപയോഗിച്ചാലോ. അപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാവും ചിരട്ടകൊണ്ട് എന്ത് പലഹാരം എന്ന്.. നമ്മുക്ക് നോക്കിയാലോ..

ആദ്യമായി ഒരു കപ്പ്‌ പച്ചരി നല്ലപോലെ കഴുകി വൃത്തിയാക്കി നാലുമണിക്കൂർ കുതിർത്തി വെള്ളം വാർന്ന് കളഞ്ഞു മാറ്റി കാൽ കപ്പ്‌ വെള്ളവും ചേർത്ത് നല്ല മൃദു ആയി അരച്ച് ഒരു പാത്രത്തിലേക് മാറ്റി വയ്ക്കുക. ശേഷം മിക്സിയുടെ ചെറിയ ജാറിലേയ്ക് ഒരു ടീസ്പൂൺ നിലക്കടലയും ഒരു ടീസ്പൂൺ കശുവണ്ടിയും ഒന്ന് തരി തരി ആയി പൊടിച്ചെടുത്തു മാറ്റി വയ്ക്കുക. ഇനി വേണ്ടത് അരക്കപ്പ് തേങ്ങ ചിറക്കിയത് ആണ്. അതും പൊടിച്ചു മാറ്റി വയ്ക്കണം. അടുത്തതായി ശർക്കര പാനി ഉണ്ടാക്കി മാറ്റി വയ്ക്കണം. അതിനായി ഒന്നരക്കപ്പ് ശർക്കരയ്ക് കാല്കപ്പ് വെള്ളമെന്ന കണക്കിൽ പാനി ആക്കി അരിച്ചു മാറ്റി വയ്ക്കാം..

ഇനി ആണ് നമ്മൾ പലഹാരം ഉണ്ടാക്കുന്ന വിധത്തിലേയ്ക് കിടക്കുന്നത്. ഇതിനു മെയിൻ ആയി വേണ്ടത് നാല് ചിരട്ടകൾ ആണ്. ആദ്യം ചിരട്ടയുടെ അകം നല്ലതുപോലെ വൃത്തിയാക്കി അതിൽ ഒരു വാട്ടിയ വാഴ ഇല വട്ടത്തിൽ വെട്ടി വെച്ച് പാകത്തിന് നെയ്യും തടവി മാറ്റി വയ്ക്കുക. ഉണ്ടാക്കുന്ന പലഹാരം വേഗത്തിൽ വിട്ടു വരാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി നമ്മുടെ ശർക്കരപാനിയിലേയ്ക് പൊടിച്ചു വെച്ച തേങ്ങാചിരകിയതും ചേർത്ത് ലോ ഫ്‌ളൈയിം ഇൽ കുക്ക് ചെയ്ത് എടുത്ത് ആ മിഷ്രിതം അരച്ച് വെച്ച പച്ചരി മാവിലേയ്ക് ചേർക്കുക. ശേഷം ഇതിലേയ്ക് പൊടിച്ചു വെച്ച കശുവണ്ടിയും നിലക്കടലയും ചേർത്ത് കൂട്ട് നന്നായി യോജിപ്പിച്ച് നമ്മുടെ ചിരട്ടയിലേയ്ക് ഒഴിച് ഒരു ഇഡ്ഡലി തട്ടിലേയ്ക് വച്ചു വേവിച്ചു എടുക്കാവുന്നതാണ്.

Thanath Ruchi

Similar Posts