പ്ലാസ്റ്റിക് കുപ്പിക്കൊണ്ട് ഒരു മധുര പലഹാരം തയ്യാറാക്കി നോക്കിയാലോ

 

ക്യാപ്ഷൻ കണ്ടു നിങ്ങൾ ഞെട്ടിയോ? അതെ ഈ പലഹാരം തയ്യാറാക്കുന്നത് പ്ലാസ്റ്റിക് ബോട്ടിൽ കൊണ്ടാണ്.. ചിരിക്കേണ്ട സംഭവം ഉഷാർ ആണ് കേട്ടോ.. എന്നാൽ നമ്മുക്ക് എങ്ങിനെയാണ് അത് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ.

 

ഇതിനായി നമ്മുക്ക് അടി കട്ടിയുള്ള ഒരു പാത്രത്തിലേയ്ക് രണ്ട് കപ്പ് വെള്ളം ഒഴിച്ചുകൊടുക്കുക. അതിലേയ്ക് മുക്കാൽ ടേബിൾ സ്പൂൺ ഉപ്പും അര ടേബിൾ സ്പൂൺ പഞ്ചസാരയും ഒരു ടേബിൾ സ്പൂൺ ബട്ടർ /ഓയിൽ ചേർക്കുക. പിന്നീട് ഒരു ടേബിൾ സ്പൂൺ വാനില എസ്സെൻസും ഒഴിച്ച് യോജിപ്പിച്ച് തിളപ്പിക്കുക.എന്നിട്ട് ഫ്‌ളൈയിം ഒന്ന് കുറച്ചു വെച്ച് രണ്ട് കപ്പ് ഗോതമ്പ് പോടീ ചേർത്ത് നല്ലതുപോലെ മിക്സ്‌ ചെയ്ത് കുഴച്ചു മാറ്റിവയ്ക്കുക. ഇനി ചെറുചൂടോടു കൂടി തന്നെ ചപ്പാത്തി പാലകയിലേക് പകർത്തി കുഴച്ചെടുക്കുക. ഇനിയാണ് നമ്മുടെ പ്ലാസ്റ്റിക് കുപ്പിയുടെ വരവ്. അതിനായി കുപ്പിയുടെ അടപ്പിൽ ഒരു പപ്പടകുത്തി കൊണ്ട് ചൂടാക്കി ഒരു ഹോൾ ഇടുക. ശേഷം ഒരു കത്തിയുടെ മുന ചൂടാക്കി അതിൽ വരകൾ ഇട്ട് ഹോൾ ഒരു സ്റ്റാർ രൂപത്തിൽ ആക്കുക. ഇനി അത് വൃത്തി ആയി കഴുകി മാറ്റി വയ്ക്കാം. ഇനി നമ്മുടെ കുപ്പിയിലേയ്ക് ഈ കുഴച്ച മാവ് ഒരു കുഴൽ പോലെ ആക്കി കുപ്പിയുടെ ഉള്ളിലേയ്ക് നിറച്ചു വച്ചു കുപ്പി അടച്ചു വെച്ച് ആ കുപ്പി അമർത്തി മാവ് സ്റ്റാർ ആകൃതിയിൽ പുറത്തേയ്ക് ഒരു ചൂണ്ടുവിരൽ അളവിൽ ഓരോന്നും മാറ്റി വയ്ക്കുക. ഇനി ആ മാറ്റി വെച്ച ഓരോന്നും അലപം ഓയിൽ കയ്യിൽ തടവി അറ്റം വളച്ചു വട്ടത്തിൽ ആക്കി എടുത്ത് മാറ്റി വയ്ക്കാം.

 

ഇനി നമുക്ക് പഞ്ചസാര ലായനി തയ്യാറാക്കാം. അതിന് നാല് ടേബിൾ സ്പൂൺ പഞ്ചസാര യും ഒരു ടേബിൾ സ്പൂൺ വെള്ളവും മിക്സ്‌ ചെയ്ത് ഒരു ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഇളക്കികൊടുത്തു അരക്കപ്പ് വെള്ളവും ചേർത്ത് മിക്സ്‌ ചെയ്യുക. ഇനി ആ വെള്ളം വറ്റുമ്പോൾ ഫ്‌ളൈയിം ഓഫ്‌ ചെയ്യുക. ഇനി അവസാനമായി വരുത്തുമാറ്റി വച്ച പലഹാരത്തിലേയ്ക് ക്യാരമലീസ് ചെയ്ത് വെച്ച ലായനി ഈ പലഹാരത്തിലേയ്ക് ബ്രഷ് ചെയ്ത് എടുക്കുക. സ്വദിഷ്ട്ടമായ മധുരപലഹാരം റെഡി.

Thanath Ruchi

Similar Posts