ഗുണങ്ങളേറും പയറില തോരൻ
വള്ളിപയർ കഴിക്കാത്ത മലയാളികൾ ഇല്ല. അടുക്കളതോട്ടത്തിൽ നാട്ടുവളർത്താവുന്ന ഒരു കൃഷി കൂടെ ആണ് പയർ കൃഷി. വീട്ടവശ്യത്തിന് അല്പം പയർ തോരൻ വച്ചാൽ പിന്നെ ചോറിനു കറികൾ ഒന്നും തന്നെ വേണ്ട അല്ലെ. എന്നാൽ നമ്മൾ ഇന്ന് പയറല്ല അതിന്റെ ഇലയെ എങ്ങിനെ ഉപയോഗപ്രദമായി തോരൻ വയ്ക്കാം എന്നാണ് നോക്കുന്നത്. നിരവധി ഗുണങ്ങളാണ് പയറിലയ്ക്കു ഉള്ളത്.
*കണ്ണിന്റെ ആരോഗ്യത്തിന്
*കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു
*കുടലിന്റെ ആരോഗ്യത്തിന്
* മൂത്രാശയ അണുബാധ
* മലബന്ധത്തിന് പരിഹാരം
* മൂലക്കുരുവിന് പരിഹാരം
* കിഡ്‌നിയുടെ ആരോഗ്യത്തിന്
മേല്പറഞ്ഞവയ്ക്കൊക്കെ ഉത്തമ പരിഹാരമാണ് പയറില.
എന്നാൽ നമ്മുക്ക് പയറില തോരൻ എങ്ങിനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം
ആദ്യം പയറില കഴുകി വൃത്തിയായി അരിഞ്ഞെടുക്കുക. ശേഷം ഒരു മിക്സിയുടെ ജാറിൽ അല്പം തേങ്ങ ചിരകിയതും ഒരു അല്ലി വെളുത്തുള്ളിയും ഒരു ചെറിയ ടീസ്പൂൺ ജീരകവും ആവശ്യത്തിന് പച്ചമുളകും മൂന്ന് ചുവന്നുള്ളിയും ആവശ്യത്തിന് ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് വെള്ളം ഒഴിക്കാതെ ഒന്ന് അരച്ചെടുക്കുക. ഒന്ന് മിക്സ് ചെയ്യേണ്ട ആവശ്യമേ ഉള്ളു. ഒരുപാട് അരയ്ക്കണ്ട. ശേഷം ഒരു മീഡിയം വലിപ്പമുള്ള സവാളയും അരിഞ്ഞു മാറ്റി വയ്ക്കുക.
ഇനി ഒരു ചീനച്ചട്ടിയിലേയ്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കടുകും വറ്റൽ മുളകും കറിവേപ്പിലയും കൂടെ ഇട്ടു പൊട്ടിച്ചു അരിഞ്ഞു വച്ച പയറിലയും സവാളയും പാകത്തിന് ഉപ്പും ചേർത്ത് ഒരു 5 മിനിറ്റ് അടച്ചു വെച്ചു വേവിക്കുക. അതിന് ശേഷം തേങ്ങ ഒതുക്കിയത് ചേർത്ത് യോജിപ്പിച്ചു ഉപ്പും പാകത്തിന് നോക്കി അടച്ചു വെക്കുക.എല്ലാം ശെരിയായി വേണ്തുകഴിഞ്ഞു ഫ്‌ളൈയിം ഓഫ് ചെയ്ത് പയറില തോരൻ ഒരു പാത്രത്തിലേയ്ക് മാറ്റാവുന്നതാണ്. അങ്ങനെ രുചികാരവും ആരോഗ്യപ്രദവുമായ പയറില തോരൻ റെഡി.
