മധുരമേറിയ പഞ്ഞിപോലൊരു വട്ടയപ്പം തയ്യാറാക്കാം സിംപിൾ ആയി..!
വട്ടയപ്പം എല്ലാവർക്കും ഇഷ്ട്ടമാണല്ലേ.. ഇളം ചൂടുള്ള നല്ല പഞ്ഞിപോലുള്ള വട്ടയപ്പം ഈ മഴയത്തു ഒരു കട്ടൻ കാപ്പിയോട് കൂടി കഴിക്കാൻ ഒരു പ്രതേക രസമാണല്ലേ… ഇപ്പൊ ഇതുവായിക്കുമ്പോൾ നിങ്ങൾക്കും തോന്നുന്നില്ലേ ഒരു കഷ്ണം വട്ടയപ്പം കഴിക്കാൻ.. എന്നാൽ നമ്മുക്ക് ഒരുമിച്ച് ഉണ്ടാക്കാം..
നമ്മൾ ഇന്ന് ശർക്കര കൊണ്ടുള്ള വട്ടയപ്പം ആണ് ഉണ്ടാക്കുന്നത്. അതിനായി ആദ്യം തന്നെ ശർക്കര പാനിയാക്കി അരിച്ചു മാറ്റി വെക്കാം. ശേഷം ഒരു പാത്രത്തിലേയ്ക് ഒരു കപ്പ് അരിപൊടി എടുക്കുക. അതിലേയ്ക് ഈ ശർക്കര പാനി ആക്കി അരിച്ചെടുത്തത് ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. കാറ്റകെട്ടാതെ വേണം യോജിപ്പിച്ച് എടുക്കാൻ. അതിലേയ്ക് മധുരം ബാലൻസ് ചെയ്യാൻ ഒരു പിഞ്ച് ഉപ്പും കൂടെ ചേർക്കാം. ഇത് മിക്സ് ചെയ്തുമാറ്റി വയ്ക്കുക. ഇനി നമ്മുക്ക് വേണ്ടത് തേങ്ങാപ്പാൽ ആണ്. ഒരു കപ്പ് തേങ്ങ ചിറക്കിയത് മിക്സിയുടെ ജാറിലേയ്ക് ഇട്ട് അൽപ്പം വെള്ളം കൂടെ ഒഴിച്ച് അരച്ചെടുത്തു അരിച്ചുമാറ്റിവെച്ചാൽ ലേശം കട്ടിയോട് കൂടിത്തന്നെ തേങ്ങാപ്പാൽ നമ്മുക്ക് കിട്ടും. ആ തേങ്ങാപ്പാൽ നമ്മൾ നേരത്തെ മിക്സ് ചെയ്തുവച്ച അരിപൊടിയും ശർക്കര പാനിയും കൂടെ ചേർത്തുവച്ച മിസ്രിതത്തിലേയ്ക് യോജിപ്പിക്കുക. നല്ലപോലെ കട്ട കെട്ടാതെവേണം യോജിപ്പിക്കാൻ. അതിലേയ്ക് ഒരു പിഞ്ച് ഏലക്ക പൊടി കൂടെ ഉണ്ടെങ്കിൽ നല്ല മണം ലഭിക്കും. അല്പം ലൂസ് ആയ കോൺസിസ്റ്റൻസിയിൽ ആണ് മാവ് തയ്യാറാക്കേണ്ടത്. ഒരുപാട് ലൂസ് ആവാനും പാടില്ല.അങ്ങനെ മാവ് റെഡി ആയി.
ഇനി നിങ്ങൾ വട്ടയപ്പം ഉണ്ടാക്കുന്ന പാത്രത്തിലേയ്ക് അൽപ്പം നെയ്യ് തടവി ഈ മാവ് അതിലേയ്ക് ഒഴിച്ച് കൊടുക്കുക.ശേഷം ഒരു ഇഡ്ഡലി ചെമ്പിലേയ്ക് ഇറക്കിവെച്ചു 30 മിനിറ്റ് വേവിച്ചു എടുത്താൽ നമ്മുടെ സ്വദിഷ്ട്ടമായ പഞ്ഞിപോലുള്ള വട്ടയപ്പം തയ്യാർ. ചൂടറിയത്തിന് ശേഷം പാത്രത്തിൽ നിന്ന് അടർത്തി മാറ്റി മുറിച്ചെടുക്കാവുന്നതാണ്.
