ജലാറ്റിനും ചൈനഗ്രസും ഇല്ലാതെ ഒരു മംഗോ പുഡിങ്

 

ഈ സമയത്ത് നമുക്ക് മാമ്പഴം സുലഭമായി കിട്ടുന്നുണ്ടല്ലേ. അപ്പൊ മാമ്പഴം കൊണ്ട് ഒരു അടിപൊളി പുഡ്ഡിംഗ് ആയാലോ. സാധാരണ പുഡ്ഡിംഗ് ഇൽ ജലാറ്റിനോ ചൈനഗ്രസോ ഒഴിച്ച് കൂടാൻ പറ്റാത്ത ചേരുവകൾ ആണ്.എന്നാൽ നമ്മുടെ ഈ പുഡ്ഡിംഗിൽ അവ രണ്ടും ചേർക്കുന്നില്ല. അപ്പൊ നമ്മുടെ ഈ സിംപിൾ പുഡ്ഡിംഗ് എങ്ങിനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

 

ആദ്യമായി രണ്ട് പഴുത്ത മാമ്പഴം എടുക്കുക അത് നല്ലപോലെ കഴുകി വൃത്തിയാക്കി തൊലി കളഞ്ഞു ചെറിയ ചെറിയ കഷണങ്ങൾ ആക്കി എടുക്കുക. അത് ഒരു മിക്സിയുടെ ജാറിലേയ്ക് മാറ്റി അതിലേയ്ക് ആവശ്യത്തിന് പഞ്ചസാര യും മധുരം ബാലൻസ് ചെയ്യാൻ ഒരു പിഞ്ച് ഉപ്പും ഒരു പിഞ്ച് ഇലയ്ക്ക പൊടിയും ഇടുക. എന്നിട്ട് നല്ലപോലെ അരച്ച് എടുക്കണം. നമ്മൾ 500 ml പാലാണ് ഇതിനായി എടുക്കുന്നത്. അപ്പോൾ അതിന് ആവശ്യമായ പഞ്ചസാര ആണ് ചേർക്കേണ്ടത്. ഇനി ഒരു ബൗളിലേയ്ക് 3 ടേബിൾ സ്പൂൺ കോൺഫ്ളർ പൊടി അല്പം തിളപ്പിക്കാത്ത പാലും ചേർത്ത് കട്ട കെട്ടാതെ യോജിപ്പിച്ച് മാറ്റി വയ്ക്കുക. ശേഷം ബാക്കി വന്നപാൽ നമ്മൾ അരച്ച് വെച്ച മാമ്പഴത്തിലേയ്ക് ചേർത്ത് വീണ്ടും ഒന്ന് മിക്സിയിൽ അടിച്ചെടുക്കുക.

 

ഇനി നമ്മൾ പുഡ്ഡിംഗ് ഉണ്ടാക്കാൻ തുടങ്ങുകയാണ്. ഒരു നോൺസ്റ്റിക്ക് പാൻ ചൂടാക്കി അതിലേയ്ക് ഈ മിക്സിയിൽ അടിച്ചെടുത്ത മിശൃതം ഒഴിക്കുക.നല്ലോണം തിളച്ച വന്നാൽ പിന്നീട് കോൺഫ്ളർ ലായനിയും.പിന്നീട് നിർത്താതെ ഇളക്കണം. ഇനി ഇത് നല്ലപോലെ കുറുകി വന്നാൽ ഫ്‌ളൈയിം ഓഫ്‌ ചെയ്ത് ഏത് പാത്രത്തിലേയ്ക്കാണോ നിങ്ങൾ പുഡ്ഡിംഗ് തയ്യാറാക്കി വയ്ക്കുന്നത് ആ പാത്രത്തിലേയ്ക് ഈ മിശൃതം പകർത്തി മാറ്റാം. പാത്രത്തിലേയ്ക് പകർത്തി മാറ്റിയാൽ ഒന്ന് ടാപ് ചെയ്ത് അതിൽ കശുവണ്ടിപ്പരിപ്പോ ചെറിയോ ഒക്കെ വെച്ച് അലങ്കരിക്കാം. നല്ലോണം തണുത്തതിന് ശേഷം ഫ്രിഡ്ജ് ഇലേയ്ക് വയ്ക്കാം. ഫ്രിഡ്ജ് ഇൽ വെച്ച് തണുപ്പിച്ച പുഡ്ഡിംഗ് നമ്മുക്ക് സെർവ് ചെയ്യാവുന്നതാണ്. അങ്ങനെ നമ്മുടെ രുചികരമായ പുഡ്ഡിംഗ് തയ്യാർ

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →