പുട്ടും ചപ്പാത്തിയും ദോശയും ഒക്കെ കഴിച്ചു മടുത്തോ, എന്നാൽ ഒരു വെറൈറ്റി ബ്രേക്ഫാസ്റ് ആയാലോ

ഇന്ന് നമ്മൾ പരിചയപെടുന്നത് പുതിയൊരു ബ്രേക്ഫാസ്റ് റെസിപ്പി ആണ്. എല്ലാദിവസവും പതിവ് പലഹാരങ്ങൾ ഒക്കെ കഴിച്ചു നമ്മൾ മടുത്തുകാണും എന്നതിൽ സംശയമില്ല. അങ്ങനെ “പുതിയ വെറൈറ്റി പലഹാരങ്ങൾ ഒക്കെ ട്രൈ ചെയ്‌താൽ സമയം മെനക്കേടാണെന്നെ” എന്ന് പറയുന്നവരോട് പറയട്ടെ, സംഭവം സിമ്പിൾ ആണെന്നെ. എന്നാൽ നമ്മുക്ക് എങ്ങിനെയാണ് സിമ്പിൾ ആയി ഒരു ബ്രേക്ഫാസ്റ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ..

ഇതിനായി വേണ്ടത് അരക്കപ്പ് റാഗിയും അര കപ്പ് ചെറുപയറും ആണ്. ഇതു നല്ലതുപോലെ കഴുകി 5 മണിക്കൂർ കുതിർത്തുമാറ്റിവയ്ക്കുക. ശേഷം മിക്സിയുടെ ജാറിലേയ്ക് ഇട്ടു രണ്ട് ചെറിയ കഷ്ണം ഇനിയും അര കപ്പ് തേങ്ങ ചിരകിയതും ഒരു വറ്റൽ മുളകും ഒരു കപ്പ് വെള്ളവും കൂടെ ചേർത്ത് നല്ലതുപോലെ തരി ഇല്ലാതെ അരച്ച് എടുക്കുക. എന്നിട്ട് ഒരു ദോശമാവിന്റെ പാകത്തിന് കട്ടിയിൽ ആക്കി ഒരു പാത്രത്തിലേയ്ക് മാറ്റി പത്തു മിനിറ്റ് അടച്ചുവയ്ക്കുക. ഈ സമയത്ത് പാകത്തിന് ഉപ്പു ചേർക്കാൻ മറക്കണ്ട.

ഈ സമയത്തു ഇതിലേയ്ക് ചേർക്കാനുള്ള മിക്സ്‌ തയ്യാറാക്കാം. അതിനായി മീഡിയം വലിപ്പമുള്ള സവാളയും ചെറുതായി അരിഞ്ഞതും ഒരു കാരറ്റ് ഗ്രേറ്റ് ചെയ്തതും ഒരു പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും ഒരു ചെറിയ കപ്പ് മല്ലിയിലയും ചേർത്ത് മിക്സ്‌ ചെയ്ത് പാകത്തിന് ഉപ്പും ചേർത്ത് മിക്സ്‌ ചെയ്യാം. നമ്മൾ ഉണ്ടാക്കുന്നത് റാഗിയും ചെറുപയറും ചെയ്തിട്ടുള്ള ഊത്തപ്പം ആണ്. ഇനി നമ്മൾ ദോശക്കല്ല് ചൂടാക്കി റസ്റ്റ്‌ ചെയ്യാൻ വെച്ച മാവ് ഒഴിച്ച് ചെറിയൊരു കട്ടിയിൽ പരത്തി അതിലേയ്ക് നമ്മുടെ വെജിറ്റബിൾ മിക്സ്‌ പുറത്ത് ഇട്ടു ഒന്ന് അടച്ചു വേവിച്ചു എടുക്കുക. അങ്ങനെ സ്വദിഷ്ട്ടമായ റാഗി ചെറുപയർ ഊത്തപ്പം തയ്യാറായിരിക്കുന്നു. ഇനി ഇത് നമ്മുടെ ചൂട്നെയുടെയോ സാമ്പാറിന്റെയോ ഒപ്പം രുചിയോടെ കഴിക്കാവുന്നതാണ്.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →