ദോശക്കും ഇഡലിക്കും ഇത് മാത്രം മതി, രുചികരമായ ഉള്ളി ചട്ണി

ദോശക്കും, ഇഡ്ഡലിക്കും ഒക്കെ തേങ്ങചട്നി ആണ് നമ്മൾ കൂടുതൽ ഉപയോഗിക്കാറുള്ളത്. ഇന്ത്യയുടെ പല ഭാഗത്തും പല തരത്തിലുള്ള ചട്നികൾ ഉപയോഗിച്ചുവരുന്നു. സവാളയും, തക്കാളിയും ഉപയോഗിച്ച് സ്വാദേറിയ ചട്നി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ചോറിൻറെ കൂടെയും, ചപ്പാത്തിയുടെ കൂടെയും എല്ലാത്തിൻറെയും കൂടെയും കഴിക്കാൻ പറ്റിയ ഒരു അടിപൊളി ചട്നിയാണ് ഇത്. യാത്ര ചെയ്യുമ്പോഴൊക്കെ കേടുകൂടാതെ ഉപയോഗിക്കാൻ പറ്റിയ അസ്സൽ ആയിട്ടുള്ള ഒരു ചട്നിയാണ്. ടേസ്റ്റി ആയിട്ടുള്ള, സ്പൈസി ആയിട്ടുള്ള ഒരു ടൊമാറ്റോ ചട്നിയാണ് തയ്യാറാക്കുന്നത്.

ആദ്യമായി ഒരു പത്ത് വറ്റൽമുളക് എടുക്കുക. പിന്നെ ഒരു മൂന്ന് കാശ്മീരി മുളക്, നല്ല കളർ കിട്ടാൻ ആയിട്ടാണ് കാശ്മീരി മുളക് ഉപയോഗിക്കുന്നത്. ഈ മുളക് അല്പം നല്ലെണ്ണയിൽ ഒന്ന് ചെറുതായി വറുത്ത് എടുക്കാം. ഇതൊരു തമിഴ്നാട് സ്റ്റൈൽ ചട്നി ആണ്. അതുകൊണ്ടാണ് നല്ലെണ്ണ ഉപയോഗിക്കുന്നത്. അല്ലെങ്കിൽ നമുക്ക് സാധാരണ കോക്കനട്ട് ഓയിൽ അല്ലെങ്കിൽ
നമ്മൾ ഉപയോഗിക്കുന്ന ഓയിൽ ആഡ് ചെയ്യാം. നല്ലെണ്ണ ഉപയോഗിച്ചാൽ വളരെ നല്ല ടേസ്റ്റ് ആയിരിക്കും. നല്ലെണ്ണ മൂന്ന് ടേബിൾസ്പൂൺ ചൂടായ പാനിലേക്ക് ഒഴിക്കുക. കൂടുതൽ ദിവസം കേടു വരാതിരിക്കാൻ സഹായിക്കുന്ന ഒന്നാണ് നല്ലെണ്ണ. നല്ലെണ്ണ ചെറുതായി ചൂടായി വരുമ്പോൾ ഒരു നുള്ള് ഉലുവ ഇട്ടുകൊടുക്കാം. ഇനി ഒരു നുള്ളു മല്ലി ചേർക്കുക. മല്ലിയും, ഉലുവയും നിർബന്ധമില്ല. കൂടുതൽ ടേസ്റ്റ് കിട്ടാൻ ആയിട്ടാണ് ഇത് ഉപയോഗിക്കുന്നത്. ഇതിൻറെ പച്ചമണം മാറുന്നതുവരെ ഒന്ന് വഴറ്റി എടുക്കാം.

ഇതിലേക്ക് ഒരു പത്ത് അല്ലി വെളുത്തുള്ളി ചേർത്തുകൊടുക്കാം. ഇത് ഒരു ചെറിയ ബ്രൗൺ നിറമാകുന്നതുവരെ വഴറ്റിയെടുക്കുക. ഇനിയൊരു നാലഞ്ച് കറിവേപ്പില ചേർക്കുക. ഇതിലേക്ക് ഒരു 15 ചെറിയ ഉള്ളി കട്ട് ചെയ്തത് ചേർത്തുകൊടുക്കാം. ചെറിയ ഉള്ളി ഒന്ന് വാടി വരുമ്പോഴേക്കും നമുക്ക് സവാള ചേർത്തു കൊടുക്കാം. ഒരു 2 സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കണം. അതിനുശേഷം ആവശ്യത്തിന് ഉപ്പും ചേർത്തു കൊടുക്കാം. ഒരു മീഡിയം ഫ്രെയിമിൽ ഇട്ട് നന്നായി വഴറ്റി എടുക്കുക. മൊത്തത്തിലുള്ള മുളക് ഇല്ലെങ്കിൽ അവസാനം കുറച്ചു മുളകുപൊടി ചേർത്ത് കൊടുത്താൽ മതിയാകും. സവാള ഒരു ബ്രൗൺ നിറമാകുമ്പോൾ ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കാം. ഇനി ഇതിലേക്ക് പഴുത്ത തക്കാളി ചെറുതായി അരിഞ്ഞത് ഇട്ടുകൊടുക്കാം. ഇതിനെ നന്നായി ഇളക്കി കൊടുക്കുക. അതിനുശേഷം ഒരു അഞ്ചുമിനിറ്റ് അടച്ചുവെച്ച് നന്നായി പാകം ആകുന്നതുവരെ കുക്ക് ചെയ്യുക. ഇനി ഒരു അല്പം ശർക്കര അല്ലെങ്കിൽ പഞ്ചസാര ചേർത്തുകൊടുക്കാം. ആവശ്യമെങ്കിൽ മാത്രം ചേർത്താൽ മതി.

ഇത് തണുത്ത് കഴിയുമ്പോൾ നേരത്തെ എടുത്തു വച്ചിരിക്കുന്ന മുളകും കൂടെ നന്നായി ഒന്ന് അരച്ചെടുക്കുക. ഇനിയൊരു പാനിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നന്നായി ചൂടാകുമ്പോൾ കുറച്ച് കടുക് ഇട്ടു കൊടുക്കാം. കുറച്ചു ഉഴുന്നുപരിപ്പ് ഉണ്ടെങ്കിൽ ചേർത്തുകൊടുക്കാം. കുറച്ച് കറിവേപ്പിലയും, കായത്തിൻറെ പൊടിയും ഒരല്പം ചേർത്തു കൊടുക്കണം. നമ്മൾ അരച്ചു വച്ചിരിക്കുന്ന ചട്നി ഇതിലേക്ക് ചേർക്കുക. ഇനി ഒന്ന് കുറുക്കി എടുക്കാം. ഒരു അഞ്ചു മിനിറ്റ് ഇതിനെ നന്നായി ഇളക്കികൊടുത്തു കൊണ്ടിരിക്കുക. ഇതു മാത്രം മതി നമുക്ക് ചോറും, ചപ്പാത്തിയും, ദോശയും ഇഡ്ഡലിയും എല്ലാം വയറുനിറയെ കഴിക്കാൻ. ഈ ചമ്മന്തി കുറച്ചുദിവസം കേടുകൂടാതെ ഇരിക്കുന്നതാണ്. സ്പൈസി ആയിട്ടുള്ള ചട്നി റെഡിയായി കഴിഞ്ഞിരിക്കുന്നു.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →