ഈ ഒരു കാര്യം ചെയ്താൽ പുട്ട് ദിവസം മുഴുവൻ പഞ്ഞി പോലെയിരിക്കും

മലയാളികൾക്ക് വളരെ പ്രിയപ്പെട്ട ഒരു പ്രഭാത ഭക്ഷണമാണ് പുട്ട്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഭക്ഷണമാണ് പുട്ട്. ഇന്നിവിടെ ഉണ്ടാക്കാൻ പോകുന്നത് നല്ല പഞ്ഞി പോലെയുള്ള ഗോതമ്പുപുട്ട് ആണ്.

ഗോതമ്പു പുട്ട് ഉണ്ടാക്കാൻ എല്ലാവർക്കുമറിയാം. പക്ഷേ പഞ്ഞി പോലെയുള്ള ഈ ഗോതമ്പു പുട്ടിൻറെ സ്വാദ് അതൊന്നു വേറെ തന്നെ. അതുപോലെ വെള്ളമൊഴിച്ച് നടക്കേണ്ട, രാവിലെ മുതൽ വൈകുന്നേരം വരെ കേടുകൂടാതെ നല്ല സോഫ്റ്റ് ആയിരിക്കും. ഇത് തയ്യാറാക്കാനായി നമ്മളിവിടെ രണ്ട് ഗ്ലാസ് ഗോതമ്പുപൊടി ആണ് എടുത്തിരിക്കുന്നത്. അതിനുശേഷം ഒരു നേന്ത്രപ്പഴം എടുക്കുക. ഒരു മീഡിയം പഴുത്ത നേന്ത്രപ്പഴം ആണ് വേണ്ടത്. നേന്ത്രപ്പഴം ചെറിയ പീസാക്കി മുറിക്കുക. ഇനി മാവിലേക്ക് ആവശ്യത്തിന് ഉപ്പുചേർത്ത് കൊടുക്കാം. ഉപ്പു നന്നായി മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം മിക്സിയുടെ ജാർലേക്ക് കുറച്ച് ഗോതമ്പുപൊടി ഇട്ട് കൊടുക്കാം. അതിനു മുകളിലേക്ക് ഒന്നു രണ്ട് കഷണം നേന്ത്രപ്പഴം വെച്ച് കൊടുക്കാം, വീണ്ടും ഗോതമ്പുപൊടി കുറച്ച് ഇട്ടുകൊടുക്കണം. അതിനുശേഷം വീണ്ടുംപഴം ഇട്ടുകൊടുക്കണം. ഇങ്ങനെ തന്നെ ചെയ്യാനായി ശ്രദ്ധിക്കുക. പൊടി കട്ടപിടിക്കാതിരിക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത്. ഇനി മിക്സിയിലിട്ട് ചെറുതായി ഒന്ന് അടിച്ചു കൊടുക്കുക. ഇതുപോലെ പൊടി എല്ലാം നന്നായി അടിച്ചെടുക്കുക. മാവിന് നനവ് കുറവാണെങ്കിൽ കുറച്ചു പഴം കൂടി ചേർത്ത് കൊടുത്താൽ മതി. രണ്ട് ഗ്ലാസ് പൊടിക്ക് ഒരു പഴം തന്നെ മതിയാകും.

സാധാരണ പുട്ട് ഉണ്ടാക്കുന്ന പോലെ തന്നെ ആവശ്യത്തിന് നാളികേരം തിരുമ്മിയത് ചേർത്ത് പുട്ടുകുറ്റി നിറയ്ക്കാം. ഒരു അഞ്ചു മിനിറ്റ് ആവിയിൽ വേവിക്കാം. അങ്ങനെ നമ്മുടെ പഞ്ഞിപോലെയുള്ള സോഫ്റ്റായ പുട്ട് റെഡിയായിക്കഴിഞ്ഞു. രാവിലെ ഉണ്ടാക്കിയാൽ വൈകുന്നേരം വരെ ഇതിൻറെ മൃദുത്വം നഷ്ടമാകില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു പുട്ടാണ് ഇത്.

https://www.youtube.com/watch?v=a8QoqcuBy0M

Thanath Ruchi

Similar Posts