പൊരിച്ച കോഴി ബിരിയാണി കിടിലൻ രുചിയിൽ എളുപ്പത്തിൽ തയ്യാറാക്കാം

നമ്മുടെ പൊരിച്ച ചിക്കൻ ബിരിയാണി തയ്യാറാക്കി എടുക്കാൻ ആയിട്ട് ഒന്നര കിലോ ചിക്കൻ കട്ട് ചെയ്തത് അത്ര ചെറുതും വലുതും അല്ലാത്ത പീസ് വേണം. ഇനി ഇതിലേക്ക് മസാല പുരട്ടി വയ്ക്കണം. ഇതിനു വേണ്ടി ഒരു സ്പെഷ്യൽ മസാല തയ്യാറാക്കാം .

മിക്സിയുടെ ജാർലേക്ക് ഒരു ചെറിയ പീസ് ഇഞ്ചി, മൂന്ന് അല്ലി വെളുത്തുള്ളി, കുറച്ചു പുതിനയില, കുറച്ച് മല്ലിയില ,കുറച്ച് കറിവേപ്പില ഇവ ചേർത്ത് നന്നായി അരച്ചെടുക്കുക. ഇനി ഇതിലേക്ക് 2 ടേബിൾ സ്പൂൺ കാശ്മീരി ചില്ലി പൗഡർ ചേർത്തുകൊടുക്കാം. കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ,അരടീസ്പൂൺ വലിയ ജീരകം, മൂന്ന് ടേബിൾസ്പൂൺ തൈരും ചേർത്ത് നന്നായി അരച്ചെടുക്കുക. രണ്ട് ടീസ്പൂൺ ബിരിയാണി മസാല കൂടി ചേർത്തു കൊടുക്കാം. ബിരിയാണി മസാല കയ്യിൽ ഉണ്ടെങ്കിൽ മാത്രം ചേർത്താൽ മതി. ഇല്ലെങ്കിലും കുഴപ്പമില്ല. ഇല്ലെങ്കിൽ ഗരം മസാല ചേർത്താൽ മതി. ഇതെല്ലാം കൂടെ മിക്സ് ചെയ്ത് ചിക്കനിൽ എല്ലാ ഭാഗത്തേക്കും നന്നായി തേച്ചുപിടിപ്പിക്കുക. ഇതിനെ മസാലയൊക്കെ നന്നായി പിടിക്കാനായി ഒരു മണിക്കൂർ അടച്ചുവെക്കുക. അതിനുശേഷം ഒരു പാനിലേക്ക് കുറച്ച് ഓയിൽ ഒഴിച്ച് ചൂടാക്കുക. ഇല്ല നേരിയതായി കട്ട് ചെയ്ത സവാള മൂന്നെണ്ണം ചേർത്തു കൊടുക്കുക. മീഡിയം ഫ്രെയിമിൽ വെച്ചിട്ട് വേണം ഇത് ചൂടാക്കാൻ .സവാള ബ്രൗൺ നിറമാകുമ്പോൾ വറുത്തുകോരി മാറ്റിയെടുക്കുക. കുറച്ച് അണ്ടിപ്പരിപ്പും മുന്തിരിയും ഇതേ എണ്ണയിൽ ഇട്ട് മൂപ്പിച്ചെടുക്കണം. ഇതേ ഓയിലേക്ക് നമ്മൾ നേരത്തെ റെഡിയാക്കി വെച്ചിരിക്കുന്ന ചിക്കൻ ഫ്രൈ ചെയ്തെടുക്കാം. ചിക്കൻ ഫ്രൈ ആയി കൊണ്ടിരിക്കുമ്പോൾ തന്നെ മറ്റൊരു അടുപ്പിലേക്ക് മസാലയും റെഡിയാക്കാം.

ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യും, ഒരു ടേബിൾ സ്പൂൺ എണ്ണയും ചേർത്ത് കൊടുക്കാം . നെയ്യ് വേണമെങ്കിൽ മാത്രം ചേർത്താൽ മതി. നെയ്യ് ചേർക്കുമ്പോൾ വളരെയധികം സ്വാദ് കൂടും. എണ്ണ ചൂടാവുമ്പോൾ 4 സവാള നേരിയതായി അരിഞ്ഞത് ചേർത്ത് കൊടുക്കണം. പെട്ടെന്ന് മൂത്ത് കിട്ടാനായി ഇതിലേക്ക് കുറച്ച് ഉപ്പും ചേർത്ത് ഇളക്കണം. ഇനി ഇതിലേക്ക് 20 പച്ചമുളക്, ഒരു മീഡിയം സൈസ് ഇഞ്ചി, 10 വെളുത്തുള്ളി ഇവ ചതച്ച് ചേർക്കുക .പച്ചമുളക് നിങ്ങളുടെ എരുവിന് അനുസരിച്ച് ചേർത്താൽ മതി .സവാള ബ്രൗൺ നിറമാകുമ്പോൾഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചതച്ചത് ചേർത്ത് കൊടുക്കണം. നന്നായിട്ട് വഴറ്റിയെടുക്കുക ഇതിൻറെ പച്ച മണം മാറുന്നത് വരെ ഇളക്കണം. ഇനി ഇതിലേക്ക് ചേർക്കേണ്ടത് മൂന്ന് പഴുത്ത തക്കാളി ആണ് . തക്കാളി ചെറുതായി അരിഞ്ഞത് വെന്തു ഉടയുന്നത് വരെ ചെറു ചൂടിൽ അടച്ചു വയ്ക്കുക .കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ ഗരം മസാല പൊടി ,ഒരു ടീസ്പൂൺ കുരുമുളകു പൊടിയും, രണ്ട് ടീസ്പൂൺ ബിരിയാണി മസാലയും, കൂടി ചേർക്കുക. ബിരിയാണി മസാല ചേർത്തില്ലെങ്കിൽ രണ്ട് ടീസ്പൂൺ ഗരംമസാല ചേർത്ത് കൊടുക്കുക. നന്നായിട്ട് മിക്സ് ചെയ്തു കൊടുക്കുക. ഇനി ഇതിലേക്ക് 10 അണ്ടിപ്പരിപ്പ് വെള്ളത്തിലിട്ട് കുതിർത്തത് നന്നായി അരച്ച് പേസ്റ്റ് രൂപത്തിൽ ഇതിലേക്ക് ഒഴിക്കുക. നല്ല ഒരു ടേസ്റ്റ് ആയിരിക്കും മസാലയിൽ അണ്ടിപരിപ്പ് അരച്ച് ചേർത്താൽ. നന്നായി വഴറ്റികൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കുക. ഇനി ഇതിലേക്ക് അര മുറി നാരങ്ങാനീര് ചേർത്ത് കൊടുക്കാം. ഇനി നേരത്തെ നമ്മൾ ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന സവാള പകുതി ഇട്ടു കൊടുക്കുക .ഈ കൂട്ടിലേക്ക് നമ്മൾ ആദ്യം ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ചിക്കൻ ഇട്ടുകൊടുക്കാം. ഇതിനെ നന്നായി മിക്സ് ചെയ്തു ഒരു മീഡിയം ഫ്രെയിമിൽ 5 – 6 മിനിറ്റ് അടച്ച് വയ്ക്കാം. പാകമാകുമ്പോൾ അടുപ്പ് ഓഫാക്കി അടച്ചുവയ്ക്കാവുന്നതാണ്. അല്ല ടേസ്റ്റി ആയിട്ടുള്ള മസാലയാണ് റെഡി ആയി ഇരിക്കുന്നത്.

ഒരു പാത്രത്തിലേക്ക് 2 ടേബിൾ സ്പൂൺ നെയ്യും, രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് കൊടുക്കുക. ഓയിൽ ചൂടായിക്കഴിയുമ്പോൾ ഇതിലേക്ക് 2 ഏലയ്ക്ക, 2ഗ്രാമ്പൂ, 2പട്ട, കറിവേപ്പില കൂടി ചേർക്കാം. ഒരു കപ്പ് ജീരകശാല റൈസ് ആണ് ചോറ് തയ്യാറാക്കാനായി വേണ്ടത്. ഇതിനെ 3 മിനിറ്റ് ഇതിലിട്ട് ഇളക്കുക. നല്ല തിളച്ച വെള്ളം വേണം ഇതിലേക്ക് ചേർത്ത് കൊടുക്കാൻ. ഇതിലേക്ക് ഒരു ക്യാരറ്റ് കട്ട് ചെയ്തു ചേർക്കാം. 1 കപ്പ് അരിക്ക് 2കപ്പ് വെള്ളം ഒഴിച്ചു കൊടുക്കണം .വെള്ളം പറ്റാൻ ആയി വെയിറ്റ് ചെയ്യാം. അടച്ച് വയ്ക്കേണ്ട, തുറന്നു
തന്നെ വച്ചാൽ മതി. വെള്ളം നന്നായി വറ്റി വരുമ്പോൾ ഇതിനെ ഒന്ന് ഇളക്കി കൊടുക്കുക. വെള്ളം വറ്റി വരുമ്പോൾ ചെറുചൂടിൽ 6 മിനിറ്റോളം വേവിക്കുക.

ഒരുപാട് വേവ് കൂടാനും പാടില്ല കുറയാനും പാടില്ല. കറക്റ്റ് പാകത്തിന് പാകം ചെയ്ത് എടുക്കുക. ഇതിൽ പകുതി ചോറ് ഒരു പാത്രത്തിലേക്ക് മാറ്റുക. പാത്രത്തിലേക്ക് മാറ്റുന്നത് ദം ചെയ്യാൻ ആയിട്ടാണ് . പാത്രത്തിലുള്ള ചോറ് ലെവൽ ആക്കി കൊടുക്കുക. ഇതിലേക്ക് ഒരു നുള്ള് ഗരംമസാല, വിതറുക .ഇതിലേക്ക് നേരത്തെ വരട്ടി വച്ചിരിക്കുന്ന സവാളയും , അണ്ടിപ്പരിപ്പും, മുന്തിരിയും കുറച്ച് മല്ലിയിലയും, പൈനാപ്പിൾ ചെറുതായി കട്ട് ചെയ്തതും ചേർത്തു കൊടുക്കാം .ബിരിയാണി കഴിക്കുമ്പോൾ പൈനാപ്പിൾ നല്ല ഒരു ടെസ്റ്റിനു വേണ്ടിയാണ് ചേർത്തു കൊടുക്കുന്നത്. ഇതിലേക്ക് നമ്മൾ ബാക്കി എടുത്തു വച്ചിരിക്കുന്ന ചോറ് ഇട്ടുകൊടുക്കാം. വീണ്ടും ഫ്രൈ ചെയ്തു വച്ചിരിക്കുന്ന സവാളയും, അണ്ടിപ്പരിപ്പും, മുന്തിരിയും പൈനാപ്പിളും, മല്ലിയില ചെറുതായി അരിഞ്ഞതും ചേർത്തു കൊടുക്കാം. ഇനി ഇതിനെ ചെറിയ ചെറുചൂടിൽ അടച്ചുവെച്ച് ഒരു 10 മിനിറ്റ് വേവിക്കാം. അങ്ങനെ നമ്മുടെ പൊരിച്ച കോഴി ബിരിയാണി റെഡി ആയിരിക്കുന്നു.

Thanath Ruchi

Similar Posts