വളരെ എളുപ്പത്തിൽ നല്ല മൊരിഞ്ഞ പരിപ്പുവട

കടയിൽ നിന്ന് വാങ്ങുന്ന അതേ രുചിയിൽ പരിപ്പുവട ഇനി വീട്ടിൽ ഉണ്ടാക്കാം. സാധാരണ കടല പരിപ്പ് വെച്ചാണ് ഇത് ഉണ്ടാക്കാറ്. എന്നാൽ സാമ്പാർ പരിപ്പ് കൊണ്ട് എങ്ങനെ മൊരിഞ്ഞ പരിപ്പുവട തയ്യാറാക്കുമെന്ന് നോക്കാം.

അതിനായി ഒന്നേ കാൽ കപ്പ് സാമ്പാർ പരിപ്പ് കഴുകി കുതിർത്ത് വെയ്ക്കുക. അത്യാവശ്യം വലിപ്പമുള്ള 1 സവാള ചെറുതായി അരിഞ്ഞിടുക. പിന്നെ 1 കഷണം ഇഞ്ചിയും ചെറുതായി അരിയുക. 4 വറ്റൽ മുളകും 2 പച്ചമുളകും നുറുക്കി അരിയുക. ചോപ്പറുണ്ടെങ്കിൽ ഇതെല്ലാം ചോപ്പറ്റലിട്ട് ചോപ്പ് ചെയ്താലും മതി.

ഇനി കുതിർത്ത് വെച്ച പരിപ്പ് വെള്ളം ചേർക്കാതെ ജാറിലിട്ട് ചെറുതായി അരച്ചെടുക്കണം. ഇടയ്ക്ക് പരിപ്പ് കടിക്കാൻ കിട്ടുന്നത് നല്ലതാണ്. പരിപ്പ് നല്ലവണ്ണം അരഞ്ഞു പോകുന്നുണ്ടെങ്കിൽ കുതിർത്ത പരിപ്പ് കുറച്ച് മാറ്റി വെച്ച് അരച്ച് പരിപ്പിന്റെ മിക്സിലേക്ക് ഇട്ടാൽ മതി.

ഇനി ചോപ്പ് ചെയ്ത് വെച്ച സവാളയും മുളകും ഒക്കെ പരിപ്പിന്റെ മിക്സിട്ട പാത്രത്തിൽ ഇടാം. എന്നിട്ട് ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് മിക്സ് ചെയ്യാം. ഇനി ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാക്കുക. തിളച്ചാൽ പരിപ്പിന്റെ മിക്സിൽ നിന്ന് കുറേശ്ശെ എടുത്ത് കൈയിൽ വെച്ച് പരിപ്പ് വടയുടെ ഷേയ്പ്പിൽ പരത്തി എണ്ണയിലേക്കിടാം. എന്നിട്ട് രണ്ട് ഭാഗവും ഫ്രൈ ചെയ്ത് എടുക്കാം.

Thanath Ruchi

Similar Posts