പച്ചരി കൊണ്ട് കണ്ണൂരുകാരുടെ സ്പെഷ്യലായ ഇതൾ ഒറോട്ടി

ഇന്നത്തെ റെസിപ്പി എന്നു പറയുന്നത് പച്ചരി കൊണ്ട് ഉണ്ടാക്കുന്ന ഇതൾ ഒറോട്ടി ആണ്. ഓരോ ലെയറായി ആവിയിൽ വേവിക്കുന്ന ഈ ബ്രേക്ക്ഫാസ്റ്റ് എല്ലാവർക്കും കഴിക്കാം. കണ്ണൂർ ഭാഗത്താണ് ഇത് കൂടുതലായി ഉണ്ടാക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കുമെന്ന് നോക്കാം.

അതിനായി 2 കപ്പ് പച്ചരി വെള്ളത്തിലിട്ട് നന്നായി കഴുകി 3 മണിക്കൂർ കുതിർക്കാൻ വെയ്ക്കണം. 2 കപ്പ് തേങ്ങാപ്പാൽ കൂടി വേണം. അരി കുതിർന്നാൽ മിക്സിയുടെ വലിയ ജാറിലിട്ട് 2 കപ്പ് കട്ടിയുള്ള തേങ്ങാപ്പാലിൽ നിന്നും കുറച്ച് ഒഴിക്കണം. ഇനി 2 ടേബിൾ സ്പൂൺ ചോറും കൂടി ഇട്ട് നന്നായി അരയ്ക്കണം. ഇതിന്റെ കൂട്ട് കുറച്ച് ലൂസായിട്ടാണ് വേണ്ടത്. ബാക്കിയുള്ള തേങ്ങാപ്പാൽ കൂടി ഒഴിച്ച് കൂട്ട് ലൂസാക്കാം. ഇനി ആവശ്യത്തിന് ഉപ്പിട്ട് മിക്സ് ചെയ്യാം. കൂട്ട് കട്ടിയായാൽ ഒറോട്ടി സോഫ്റ്റാവില്ല.

ഇനി സ്റ്റീൽ പ്ലേറ്റിലോ കേക്ക് ടിന്നിലോ നെയ് പുരട്ടി ഒരു സ്പൂൺ കൂട്ട് ഒഴിക്കാം. ഇനി കുറച്ച് നേരം ആവിക്ക് വെയ്ക്കണം. എന്നിട്ട് മുകൾ ഭാഗം ഡ്രൈ ആയി വന്നാൽ കുറച്ച് നെയ് പുരട്ടി ഒരു സ്പൂൺ കൂടി കൂട്ട് ഒഴിച്ച് ആവിക്ക് വെയ്ക്കാം. ഇങ്ങനെ നിങ്ങൾക്ക് എത്ര ലെയർ വേണമെങ്കിലും ചെയ്യാം. ഇങ്ങനെ നെയ് പുരട്ടി കൂട്ട് ഒഴിച്ച് ആവിക്ക് വെച്ചാൽ മതി. ചൂടാറി ഒറോട്ടി സെറ്റായി വന്നാൽ സൈഡ് ഒരു കത്തി കൊണ്ടോ മറ്റോ വിടുവിച്ച് ഓരോ ലെയറായി മുറിച്ചെടുക്കാം. ഇത് ചിക്കൻ കറിയുടെയോ ബീഫ് കറിയുടെ കൂടെയോ കഴിക്കാൻ നല്ല രുചിയായിരിക്കും.

Thanath Ruchi

Similar Posts