ബൂസ്റ്റും പാലും കൊണ്ട് വായിലിട്ടാൽ അലിയുന്ന പുഡ്ഡിംഗ്

വെറും 5 രൂപയുടെ ബൂസ്റ്റും പാലും കൊണ്ട് എളുപ്പത്തിൽ പുഡ്ഡിംഗ് ഉണ്ടാക്കുന്നതിനെ പറ്റിയാണ് ഇവിടെ പറയുന്നത്. വായിലിട്ടാൽ അലിയുന്ന ഈ പുഡ്ഡിംഗ് എങ്ങനെ തയ്യാറാക്കുമെന്ന് നോക്കാം.

അതിനായി ഒരു പാത്രത്തിൽ അര കപ്പ് തിളപ്പിച്ച ചൂട് പാൽ ഒഴിക്കുക. അതിലേക്ക് ചെറിയ പായ്ക്കറ്റ് ബൂസ്റ്റ് പൊടി ഇട്ടുക. എന്നിട്ട് അത് നന്നായി മിക്സാക്കണം. ഇനി അതിലേക്ക് 3 മുട്ട ഉടച്ച് ഒഴിക്കുക. എന്നിട്ട് നന്നായി ഇളക്കുക. നിങ്ങൾക്ക് വേണമെങ്കിൽ ഇതിൽ വാനില എസെൻസോ ഏലയ്ക്കാപൊടിയോ ഒക്കെ ചേർക്കാം. ഇവിടെ ബൂസ്റ്റ് മാത്രമേ ചേർക്കുന്നുള്ളൂ.

ഇനി പുഡ്ഡിംഗ് സെറ്റ് ചെയ്യേണ്ട ടിൻ എടുത്ത് അതിൽ നെയ് പുരട്ടി മിക്സ് ഒഴിക്കാം. എന്നിട്ട് മീഡിയം ഫ്ലയ്മിൽ 25 മിനിട്ടോളം ആവിക്ക് വെയ്ക്കാം. അതിനു ശേഷം ചൂടാറിയാൽ ഒരു കത്തി കൊണ്ടോ മറ്റോ സൈഡ് ഇളക്കി ഒരു പ്ലേറ്റിലേക്ക് മാറ്റാം.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →