ചെറുപയർ കൊണ്ട് സിമ്പിളായി ഒരു നാടൻ പലഹാരം
ചെറുപയർ പ്രോട്ടീനിന്റെ നല്ലൊരു കലവറയാണ്. പയർ വർഗങ്ങളിൽ തന്നെ ആരോഗ്യഗുണങ്ങൾ ഏറെ ഒത്തിണങ്ങിയ ഒന്നാണ് ചെറുപയർ, ധാരാളം കാത്സ്യം അടങ്ങിയ ഭക്ഷണമാണിത്. ഇന്നിവിടെ ചെറുപയർ കൊണ്ട് ഒരു നാടൻ പലഹാരം ഉണ്ടാക്കുന്നതിന്റെ റെസിപ്പിയാണ് പറയുന്നത്.
അതിന് ആവശ്യമുള്ള ചെറുപയർ കഴുകി കുതിർക്കാൻ വെയ്ക്കുക. അത് കുതിർന്നാൽ കുക്കറിലിട്ട് ഉപ്പും ചേർത്ത് വേവിക്കുക. ഇനി മധുരത്തിന് ആവശ്യമായ ശർക്കര പൊടിച്ചത് ഒരു പാത്രത്തിലിട്ട് കുറച്ച് വെള്ളം ഒഴിച്ച് ഉരുക്കണം. ഇനി ശർക്കര പാനിയിലേക്ക് ചിരവിയ തേങ്ങ ഇടണം. എന്നിട്ട് ഒരു സ്പൂൺ കൊണ്ട് ഇളക്കുക. അതിലേക്ക് കുറച്ച് ജീരകം കൂടി ചേർക്കണം. എന്നിട്ട് വേവിച്ച് വെച്ച ചെറുപയർ ഇട്ട് മിക്സാക്കുക. ഇനി ഗ്യാസ് ഓഫ് ചെയ്ത് ഇത് തണുക്കാൻ വെയ്ക്കുക. ഇനി ഒരു പാത്രത്തിൽ കുറച്ച് മൈദപ്പൊടിയും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഇട്ട് കുറച്ച് വെള്ളവും ചേർത്ത് മിക്സ് ചെയ്യുക. കുറച്ച് കട്ടിയോടെയാണ് ഇത് തയ്യാറാക്കേണ്ടത്.
ഇനി ഒരു ചീനച്ചട്ടിയിൽ ഫ്രൈ ചെയ്യാനാവശ്യമായ ഓയിൽ ഒഴിച്ച് ചൂടാക്കുക. ഇനി നമ്മൾ നേരത്തെ തയ്യാറാക്കിയ ചെറുപയറും തേങ്ങയും ഒക്കെ ഇട്ട മിക്സിൽ നിന്ന് കുറേശ്ശെ എടുത്ത് ഉരുളകളാക്കുക. ഓരോ ഉരുളയും മൈദയുടെ മിക്സിൽ മുക്കി എണ്ണയിൽ ഇടുക. സ്പൂൺ കൊണ്ട് ഇളക്കി എല്ലാ ഭാഗവും ഫ്രൈ ചെയ്തെടുക്കുക. അങ്ങനെ നല്ല ഹെൽത്തിയായുള്ള നാടൻ പലഹാരം ഇവിടെ റെഡിയായി.
