അടിപൊളി രുചിയിൽ അവൽ പായസം
നെല്ലിൽ നിന്നുണ്ടാക്കുന്ന ഒന്നാണ് അവൽ. വളരെയധികം ആരോഗ്യഗുണങ്ങൾ നിലനിൽക്കുന്ന ഒന്നാണ് അവൽ. ഇതുപയോഗിച്ച് പല വിധത്തിലുള്ള സ്വാദിഷ്ടമായ വിഭവങ്ങളും ഉണ്ടാക്കാം. ഇവിടെ അവൽ പായസം ഉണ്ടാക്കുന്നതിന്റെ റെസിപ്പി ആണ് പറയുന്നത്.
ആദ്യം ഗ്യാസ് കത്തിച്ച് പായസം വെയ്ക്കേണ്ട ഉരുളി വെയ്ക്കുക. ഉരുളി ചൂടായാൽ അര ടീസ്പൂൺ നെയ് ഒഴിക്കുക. ഇതിന് വേണ്ടി ചുവന്ന അവലാണ് ഇവിടെ എടുക്കുന്നത്. അതില്ലെങ്കിൽ വെള്ളയും എടുക്കാം.
നെയ് ഉരുകിയാൽ 1 കപ്പ് അവൽ ഇടാം.ലോ ഫ്ലേയ്മിൽ വെച്ച് അവൽ ഫ്രൈ ആക്കണം. തേങ്ങാപാലിൽ അവൽ വേവണം. 2 കപ്പ് തേങ്ങാപാലാണ് ഇവിടെ എടുക്കുന്നത്. ആദ്യം കാൽ കപ്പ് തേങ്ങാപാൽ ഒഴിക്കുക. ലോ ഫ്ലയ്മിലാക്കി ഇനി കുറച്ച് ശർക്കര പാനി ഒഴിക്കാം.
അങ്ങനെ കുറേശെയായി തേങ്ങാപാലും ശർക്കര പാനിയും ഒഴിച്ച് ഇളക്കാം. അത് കുറുകി വരുമ്പോൾ ലോ ഫ്ലയ്മിലാക്കാം. അപ്പോൾ കാൽ ടീസ്പൂൺ ഏലയ്ക്കാപൊടി ചേർക്കാം. അവസാനം കട്ടിയുള്ള തേങ്ങാപ്പാൽ ഒഴിച്ച് ഇളക്കി ഗ്യാസ് ഓഫ് ചെയ്യാം. ഇനി ഒരു ചീനച്ചട്ടിയിൽ 1 ടേബിൾ സ്പൂൺ പശുനെയ് ഒഴിച്ച് ചൂടാകുമ്പോൾ കുറച്ച് അണ്ടിപരിപ്പും മന്ത്രിരിയും ഇട്ട് വറുത്തെടുക്കുക. അത് പായസത്തിലിട്ട് മിക്സ് ചെയ്യാം.
