ബ്രെഡും പാലും ഉണ്ടെങ്കിൽ കിടിലൻ രുചിയിൽ പുഡിംഗ് തയ്യാറാക്കാം

പലതരം പുഡിംഗുകൾ നമുക്ക് പരിചിതമാണ്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന മിൽക്ക് പുഡിംഗിന്റെ റെസിപ്പിയാണ് ഇവിടെ പറയുന്നത്. അര ലിറ്റർ പാലും ബ്രെഡും ആണ് പ്രധാനമായും വേണ്ടത്. അതിനായി 4 കഷണം ബ്രെഡ് എടുക്കുക. ബ്രെഡിന്റെ വശങ്ങളിലുള്ള ബ്രൗൺ നിറത്തിലുള്ള ഭാഗങ്ങളൊക്കെ മുറിച്ച് മാറ്റുക. എന്നിട്ട് ചതുരാകൃതിയിലുള്ള ചെറിയ കഷ്ണമാക്കി എടുക്കുക.

ഇനി പാനിൽ എല്ലായിടത്തും കുറച്ച് നെയ് പുരട്ടുക. അത് ചൂടായാൽ മുറിച്ച് വെച്ച ബ്രെഡ് കഷണങ്ങൾ വെയ്ക്കുക. അതിന്റെ രണ്ട് ഭാഗവും ഒന്നു ഫ്രൈ ചെയ്തെടുക്കുക. ഇനി ഒരു ചെറിയ പാത്രത്തിൽ 3 ടീസ്പൂൺ കസ്റ്റാർഡ് പൗഡർ ഇടുക. അതിലേക്ക് കുറച്ച് പാൽ ഒഴിക്കുക.കട്ടകളൊന്നുമില്ലാതെ നന്നായി മിക്സാക്കുക.

ഇനി ഒരു പാത്രം അടുപ്പത്ത് വെച്ച് അതിൽ ബാക്കി പാൽ ഒഴിക്കുക. അതിലേക്ക് 6 സ്പൂൺ പഞ്ചസാരയും ഇട്ട് തിളപ്പിക്കണം. അതിലേക്ക് കസ്റ്റാർസ് മിക്സാക്കിയ പാൽ ഒഴിക്കാം. എന്നിട്ട് ഇളക്കി ലോ ഫ്ലയ്മിൽ വെയ്ക്കണം. ഇനി അതിൽ ബദാമിന്റെയും പിസ്തയുടെയും കഷണങ്ങൾ ഇട്ട് യോജിപ്പിക്കാം. ഇത് കുറുകി വരുമ്പോൾ ഗ്യാസ് ഓഫ് ചെയ്യാം.

ഇനി പുഡ്ഡിംഗ് ട്രേയിൽ ഇത് സെറ്റ് ചെയ്യാം. ആദ്യം ഫ്രൈ ചെയ്ത ബ്രെഡ്‌ വെയ്ക്കുക. അടുത്ത ലെയറിൽ മിക്സ് ഒഴിക്കാം. ഇനി അടുത്ത ലെയർ ബ്രെഡ് വെച്ച് മിക്സ് ഒഴിക്കാം. അതിനു മുകളിൽ ബദാം കഷണങ്ങളും പിസ്ത കഷണങ്ങളും വിതറാം. എന്നിട്ട് ഫ്രിഡ്ജിൽ 7 മണിക്കൂർ വെച്ച് തണുപ്പിക്കാം.

Thanath Ruchi

Similar Posts