ഇനി വടയ്ക്കും ദോശയ്ക്കുമൊക്കെ കടയിലെ അതേ രുചിയിൽ കിടിലൻ ചട്ണി

ചട്ണി വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു വിഭവമാണ്. പല തരത്തിലുള്ള ചട്ണികൾ നമ്മൾ തയ്യാറാക്കാറുണ്ട്. ഹോട്ടലിൽ നിന്നും വാങ്ങുന്ന അതേ രുചിയിൽ എങ്ങനെ ചട്ണി ഉണ്ടാക്കാമെന്ന് നമുക്ക് നോക്കാം.

അതിനായി ആദ്യം അര കപ്പ് തേങ്ങ ചിരകിയത് എടുക്കുക. പിന്നെ വേണ്ടത് അഞ്ചോ ആറോ ചെറിയ ഉള്ളിയും കുറച്ച് കറിവേപ്പിലയും ചെറിയ കഷണം ഇഞ്ചിയും 3 പച്ചമുളകും 3 പിടി പൊട്ട് കടലയുമാണ്.

പൊട്ട് കടല കുറച്ച് നേരം വെള്ളത്തിലിട്ട് വെയ്ക്കുന്നതാണ് നല്ലത്. എന്നാൽ മാത്രമേ നല്ലവണ്ണം അരയുകയുള്ളൂ. പൊട്ട് കടല കഴുകി ജാറിലിടുക. പിന്നെ ചിരകിയ തേങ്ങയും ചെറിയ ഉള്ളിയും ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് അരയ്ക്കാം. നിങ്ങളുടെ എരിവിന് അനുസരിച്ച് പച്ചമുളകിന്റെ എണ്ണം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം. പണി ലൂസായിട്ടാണ് വേണ്ടതെങ്കിൽ കുറച്ച് വെള്ളം ചേർത്ത് ലൂസാക്കാം.

ഇനി ഇതിന്റെ പ്രധാന ചേരുവയായ കട്ടത്തൈര് ഒഴിക്കലാണ്. അധികം പുളിയില്ലാത്ത തൈര് എടുക്കാം. അതൊഴിച്ച് മിക്സാക്കി ഉപ്പ് നോക്കിയിട്ട് വേണമെങ്കിൽ ചേർക്കാം. തൈര് ഒഴിച്ചതിനാൽ ഇനി ചട്ണി ചൂടാക്കേണ്ട ആവശ്യമില്ല. ശേഷം ചട്ണി താളിക്കാം. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. എന്നിട്ട് കുറച്ച് കടുകും വറ്റൽ മുളകും കറിവേപ്പിലയും ഒക്കെ ഇട്ട് ഇളക്കി ചട്ണിയിലേക്ക് ഒഴിക്കാം.

Thanath Ruchi

Similar Posts