ഗോതമ്പ് പൊടി കൊണ്ട് വെറൈറ്റി ദോശയും കിടിലൻ ഒണിയൻ ചട്ണിയും

ദോശ നമ്മൾ സാധാരണ ഉണ്ടാക്കാറുണ്ട്. എന്നാൽ വ്യത്യസ്തമായി പല രീതിയിലും നമ്മൾ ദോശ ഉണ്ടാക്കാറുണ്ട്. അതിന്റെ റെസിപ്പി നമുക്ക് നോക്കാം. ഒരു പാത്രത്തിൽ 1 കപ്പ് ഗോതമ്പ് പൊടി എടുക്കുക. അതിൽ കുറച്ച് ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് കട്ടകളൊന്നുമില്ലാതെ കലക്കി വെയ്ക്കുക.

ഇനി ഒരു പാനിൽ 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. അത് ചൂടായാൽ അര ടീസ്പൂൺ കടുക് ഇടണം. കടുക് പൊട്ടുമ്പോൾ കുറച്ച് ഉഴുന്ന് പരിപ്പ് ഇടാം. പിന്നെ കടല പരിപ്പും ഇടണം. അതിളക്കി മൂത്ത് വരുമ്പോൾ 1 മിനിമം വലിപ്പമുള്ള ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർക്കുക.

പിന്നെ എരിവിന് ആവശ്യമായ രണ്ടോ മൂന്നോ പച്ചമുളക് ചേർക്കണം. അതിളക്കിയാൽ പിന്നെ 1 സവാള ചെറുതായി മുറിച്ചത് ചേർക്കണം. എന്നിട്ട് 1 പഴുത്ത തക്കാളി ചെറുതായി മുറിച്ചതും ഇട്ട് വഴറ്റുക. ഇനി ആവശ്യത്തിന് ഉപ്പ് ചേർക്കണം. ഇനി വേണ്ടത് ഒരു നല്ല മണത്തിന് വേണ്ടി കാൽ ടീസ്പൂൺ കായപ്പൊടിയും ഇട്ട് മിക്സാക്കി ഗ്യാസ് ഓഫ് ചെയ്യാം. എന്നിട്ട് ഇത് ഗോതമ്പിന്റെ മിക്സിലേക്ക് ഇട്ട് ഇളക്കുക. ഇത് കുറച്ച് നേരം റെസ്റ്റ് ചെയ്യാനൊന്നും വെയ്ക്കാതെ തന്നെ ചുട്ടെടുക്കാം.

ഗോതമ്പ് മിക്സിൽ കുറച്ച് മല്ലിയില ചെറുതായി അരിഞ്ഞ് ഇടാം. ഇനി ദോശത്തട്ട് ചൂടാക്കി ഒരു സ്പൂൺ ദോശ മാവ് ഒഴിക്കുക. എന്നിട്ട് ഒന്നു പരത്തണം. മുകളിൽ കുറച്ച് എണ്ണ തടവാം. എന്നിട്ട് ഹൈ ഫ്ലയ്മിൽ വെച്ച് തിരിച്ചിട്ട് രണ്ട് ഭാഗവും ചുട്ടെടുക്കാം. എന്നിട്ട് പേറ്റിലേക്കിടാം.

ഇനി ഒണിയൻ ചട്ണി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഒരു പാനിൽ 2 ടേബിൾ സ്പൂൺ നല്ലെണ്ണയോ വെളിച്ചെണ്ണയോ ഒഴിക്കുക. അത് ചൂടായാൽ 5 വറ്റൽ മുളകോ കാശ്മീരി മുളകോ ഇടുക. എന്നിട്ട് അത് ഇളക്കി മിനിമം വലിപ്പമുള്ള 2 സവാള മുറിച്ചിടുക. സവാളയ്ക്ക് പകരം ചെറിയ ഉള്ളിയും എടുക്കാം. അല്ലെങ്കിൽ രണ്ടും പകുതിയായും എടുക്കാം.

അത് നല്ലവണ്ണം വഴറ്റുക. ഇനി നിങ്ങൾക്ക് താൽപര്യമെങ്കിൽ കുറച്ച് മല്ലിയില മുറിച്ചിടാം. അല്ലെങ്കിൽ കറിവേപ്പില ഇട്ടാലും മതി. എന്നിട്ട് ഒരു കഷണം പുളിയും കഴുകി ഇട്ട് ഇളക്കി ഗ്യാസ് ഓഫ് ചെയ്യാം. ഇത് തണുത്ത് കഴിഞ്ഞാൽ ജാറിലിട്ട് വെള്ളം ഒഴിക്കാതെ അരച്ചെടുക്കാം. വേണമെങ്കിൽ കടുകും വറ്റൽ മുളകും കറിവേപ്പിലയും ഇട്ട് ചട്ണി താളിച്ചെടുക്കാം.

Thanath Ruchi

Similar Posts