ചിക്കൻ ചുക്ക ഇത്ര രുചിയോടെ കഴിച്ചിട്ടുണ്ടോ? കിടിലൻ രുചിയിൽ ചിക്കൻ ചുക്ക

ചിക്കനിൽ തന്നെ രുചി ഭേദങ്ങൾ നിരവധിയാണ്. ചൂട് പൊറോട്ട, ചപ്പാത്തി, അപ്പം എന്നിവയുടെ കൂടെ കഴിക്കാൻ പറ്റിയ വിഭവമാണ് ചിക്കൻ ചുക്ക. ഇതിന്റെ രുചി വേറെ ലെവലാണ്.

ഈസിയായി ചിക്കൻ ചുക്ക എങ്ങനെ തയ്യാറാക്കിമെന്ന് നോക്കാം. ആവശ്യത്തിനുള്ള ചിക്കൻ കഴുകി വൃത്തിയാക്കി വെയ്ക്കുക. ആദ്യം ഒരു പാൻ വെച്ച് അതിൽ ഓയിൽ ഒഴിച്ച് ചൂടാക്കുക. അതിൽ 3 സവാള നൈസായി മുറിച്ചത് ഇട്ട് നന്നായി വഴറ്റുക. സവാള ബ്രൗൺ നിറമാകുന്നതു വരെ വഴറ്റണം. എന്നിട്ട് കോരി എടുക്കുക.

ഇനി ഒരു പാത്രത്തിൽ കഴുകി വെച്ച ചിക്കൻ എടുക്കുക. അതിലേക്ക് 2 ടേബിൾ സ്പൂൺ മുളകപൊടി ഇടണം. പിന്നെ 1 ടേബിൾ സ്പൂൺ മല്ലിപ്പൊടിയും 1 ടീസ്പൂൺ കുരുമുളക് പൊടിയും ചേർക്കണം. കൂടാതെ പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളി കൂടിയുള്ള പേസ്റ്റ് ഇടണം.

പിന്നെ 1 ടീസ്പൂൺ പെരിംജീരകം പൊടിയും കുറച്ച് മഞ്ഞൾപ്പൊടിയും ഇടുക. ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് എല്ലാം കൂടി നന്നായി മിക്സ് ചെയ്യുക. കുറച്ച് കറിവേപ്പിലയും വറുത്ത് വെച്ച സവാളയും മിക്സാക്കി 1 മണിക്കൂർ മസാല പിടിപ്പിക്കാൻ വെയ്ക്കണം.

1 മണിക്കൂർ കഴിഞ്ഞാൽ പാനിൽ 1 ടീസ്പൂൺ ഓയിൽ ഒഴിക്കുക. അത് ചൂടായാൽ മസാല മിക്സാക്കിയ ചിക്കൻ ഇടാം. എന്നിട്ട് നന്നായി ഇളക്കുക. ഇനി മൂടി ഇട്ട് മീഡിയം ഫ്ലയ്മിൽ വെച്ച് വേവിക്കണം. വെന്താൽ മൂടി തുറന്ന് കുറച്ച് മല്ലിയില ചേർക്കാം. എന്നിട്ട് സേർവിങ്ങ് ഡിഷിലേക്ക് മാറ്റാം.

Thanath Ruchi

Similar Posts