വെണ്ടയ്ക്ക കൊണ്ട് സൂപ്പർ ടേസ്റ്റിൽ സ്പെഷ്യൽ കിച്ചടി

പച്ചക്കറികളുടെ കൂട്ടത്തിൽ ഏറ്റവും പോഷക ഗുണങ്ങളുള്ള ഒന്നാണ് വെണ്ടയ്ക്ക. ഇത് കൊണ്ട് പല വിഭവങ്ങളും നമ്മൾ ഉണ്ടാക്കാറുണ്ട്. വെണ്ടയ്ക്ക അച്ചാർ, വെണ്ടയ്ക്ക തോരൻ, വെണ്ടയ്ക്ക മെഴുക്കുപുരട്ടി എന്നിവയൊക്കെയാണ് അവ. ഇന്നിവിടെ വെണ്ടയ്ക്ക കൊണ്ട് വെറൈറ്റിയായി കിച്ചടി ഉണ്ടാക്കുന്നതിന്റെ റെസിപ്പി ആണ് പറയുന്നത്. വെറും 3 മിനിട്ട് കൊണ്ട് ഇത് ഉണ്ടാക്കാൻ പറ്റും.

ആദ്യം 200 ഗ്രാം വെണ്ടയ്ക്ക നന്നായി കഴുകി വട്ടത്തിൽ അരിഞ്ഞ് വെയ്ക്കുക. ഒരു മൺചട്ടി അടുപ്പിൽ വെച്ച് അതിൽ ഒന്നര ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. അത് ചൂടായാൽ 1 ടീസ്പൂൺ കടുക് ഇടുക. കടുക് പൊട്ടിയാൽ കുറച്ച് കറിവേപ്പിലയും 3 വറ്റൽ മുളക് രണ്ട് കഷണമാക്കിയതും ഇടുക.

ഇനി 6 ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞത് ഇട്ട് വഴറ്റണം. എന്നിട്ട് മുറിച്ച് വെച്ച വെണ്ടയ്ക്ക ഇടാം. മൂപ്പുള്ള വെണ്ടയ്ക്കയാണെങ്കിൽ 1 ടീസ്പൂൺ ഉപ്പിടണം. പിന്നെ എരിവിന് വേണ്ടി 3 പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് കൂടി ഇട്ട് മീഡിയം ഫ്ലയ്മിൽ വെച്ച് ഇളക്കുക.

ഇനി ഇതിന് വേണ്ട അരപ്പ് റെഡിയാക്കണം. മിക്സിയുടെ ചെറിയ ജാറിൽ 1 കപ്പ് തേങ്ങയും 5 ചെറിയ ഉള്ളിയും 1 ടീസ്പൂൺ ജീരകവും ഇട്ട് കുറച്ച് വെള്ളവും ഒഴിച്ച് അരയ്ക്കുക. വെണ്ടയ്ക്ക വെന്തു വന്നാൽ അരച്ചത് ഒഴിക്കാം. ജാറ് കഴുകിയ വെള്ളം കൂടി ഇതിൽ ഒഴിക്കാം. എന്നിട്ട് തിളപ്പിക്കുക.

ഈ സമയം അര ടീസ്പൂൺ ഉപ്പ് ചേർത്ത് ഇളക്കുക. ഇനി വേണ്ടത് ഇതിന്റെ പ്രധാന ചേരുവയായ തൈരാണ്. അത് നന്നായി ഉടച്ച് ഒഴിക്കാം. തൈര് ഒഴിച്ചാൽ പിന്നെ അധികം തിളപ്പിക്കാതെ 1 മിനിട്ട് വെച്ചിട്ട് വാങ്ങി വെയ്ക്കാം.

Thanath Ruchi

Similar Posts