പാവയ്ക്ക ഇങ്ങനെ വറുത്താൽ ഇഷ്ടമല്ലാത്തവർ പോലും കഴിക്കും

പാവയ്ക്ക വറുത്തതിന്റെ റെസിപ്പി ആണ് ഇന്നിവിടെ പറയുന്നത്. സാധാരണ നമ്മൾ പാവയ്ക്ക നമ്മൾ ഉണക്കിയിട്ടാണ് വറുക്കുന്നത്. എന്നാൽ ഇവിടെ തികച്ചും വ്യത്യസ്തമായി പച്ച പാവയ്ക്ക തന്നെയാണ് വറുക്കുന്നത്. ഇതിന് പ്രത്യക രുചിയായിരിക്കും. ആവശ്യമുള്ള പാവയ്ക്ക എടുത്ത് കഴുകി കനം കുറച്ച് വട്ടത്തിൽ അരിയുക. എന്നിട്ട് ഗ്യാസ് ഓണാക്കി അത് വറുക്കാനാവശ്യമായ ഓയിൽ ഒഴിക്കുക. ഇതിന് ഓയിൽ ഉപയോഗിക്കുന്നതാണ് നല്ലത്.

അതിന്റെ ക്രിസ്പിനസ് അതു പോലെ കിട്ടും. വെളിച്ചെണ്ണയിൽ വറുത്താൽ അതിന്റെ ക്രിസ്പിനസ് നഷ്ടപ്പെടും. എണ്ണ ചൂടായാൽ പാവയ്ക്ക ഒരുമിച്ച് വറുക്കാതെ കുറേശ്ശെയായാണ് വറുക്കേണ്ടത്. ഒരു 6 മിനിറ്റ് ഒക്കെ ഇത് വറുക്കണം. അതിന്റെ നിറം മാറി വരും. ചില ഭാഗങ്ങൾ വേഗം തന്നെ ഫ്രൈ ആയി വരും. ചൂട് മാറുന്നതിന് മുമ്പ് വറുത്ത പാവയ്ക്കയിൽ ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഉപ്പും മിക്സാക്കണം. ഇനി സവാള കനം കുറച്ച് അരിഞ്ഞത് നെയിലിട്ട് വറുക്കാം.

മീഡിയം ഫ്ലെ യ്മിൽ വെച്ച് കുറച്ച് ഉപ്പും ചേർത്ത് വറുക്കാം. അപ്പോൾ പെട്ടെന്ന് തന്നെ വാടി വരും. ഇനി ഇതിൽ നിങ്ങൾക്ക് താൽപര്യമെങ്കിൽ കുറച്ച് തേങ്ങാകൊത്ത് വറുത്ത് ചേർക്കാം. അപ്പോൾ നല്ല നാടൻ രുചി കിട്ടും. ഇനി ആവശ്യത്തിനുള്ള ഉണക്ക മുളക് വറുക്കാം. അതിന് എരിവും കുറവായിരിക്കും. അത് വറുത്തതിന് ശേഷം മുറിച്ചിട്ടാൽ മതി. അതിനു പകരം എരിവ് കൂടുതൽ നിങ്ങൾക്ക് വേണമെങ്കിൽ പച്ചമുളകും എടുക്കാം. പാവയ്ക്കയും സവാളയും തേങ്ങാകൊത്തും ഉണക്ക മുളകും കൂടി മിക്സ് ചെയ്യാം.

Thanath Ruchi

Similar Posts