ഇനി എളുപ്പത്തിൽ തനി നാടൻ മീൻ കറി തയ്യാറാക്കാം

വളരെ ടേസ്റ്റിയായി മീൻ കറി ഉണ്ടാക്കുന്നതിന്റെ റെസിപ്പിയാണ് ഇവിടെ പറയുന്നത്. സാധാരണ നമ്മൾ മീൻ കറി ഉണ്ടാക്കുന്നത് പോലെ ഇതിന് ഒരുപാട് ചേരുവകൾ ഒന്നും ആവശ്യവുമില്ല. പെട്ടെന്ന് തന്നെ തയ്യറാക്കാൻ പറ്റും.

ആദ്യം മീൻ മുറിച്ച് നന്നായി കഴുകി വൃത്തിയാക്കി വെയ്ക്കുക. ഇവിടെ അയല ആണ് എടുക്കുന്നത്. പ്രധാനമായും വറ്റൽ മുളകും ചെറിയ ഉള്ളിയുമാണ് ഇതിന്റെ ചേരുവകൾ. നിങ്ങൾക്ക് വേണ്ട എരിവിന് അനുസരിച്ച് വറ്റൽമുളക് എടുക്കാം. ആദ്യം വറ്റൽ മുളക് മിക്സിയുടെ ചെറിയ ജാറിലിട്ട് ചതച്ചെടുക്കണം. ഫൈനായി അരയരുത്. പിന്നെ കുറച്ച് ചെറിയ ഉള്ളിയും ഇട്ട് ചതയ്ക്കുക.

ഇനി ഒരു മൺചട്ടി എടുത്ത് അതിൽ ചതച്ച വറ്റൽ മുളകിന്റെയും ചെറിയ ഉള്ളിയും ഇടുക. എന്നിട്ട് കുറച്ച് മഞ്ഞൾപ്പൊടി ഇടാം. കൂടാതെ ഒരു ചെറിയ കഷണം പുളി കഴുകി കുതിർത്തത് പിഴിഞ്ഞ് ചേർക്കാം. വേണമെങ്കിൽ കുറച്ച് വെള്ളം കൂടി ഒഴിക്കാം.

ഇനി ഒരു നിറത്തിന് വേണ്ടി 1 സ്പൂൺ മുളക്പൊടി ഇടാം. ഇനി ചട്ടി അടുപ്പിൽ വെച്ച് തിളയ്ക്കുമ്പോൾ മുറിച്ച് വെച്ച മീൻ കഷണങ്ങൾ ഇടാം. 5-6 മിനിട്ട് കൊണ്ട് കഷണം വെന്ത് കൊള്ളും. കഷണം വെന്താൽ കറിവേപ്പില ഇടാം. എന്നിട്ട് കുറച്ച് പച്ചവെളിച്ചെണ്ണ ഒഴിച്ച് ചട്ടി ഒന്നു ചുറ്റിച്ച് വാങ്ങി വെയ്ക്കാം.

Thanath Ruchi

Similar Posts