ഗോതമ്പ് പൊടി കൊണ്ട് പുതിയ രുചിയിൽ ഒരു ഈവനിംഗ് സ്നാക്സ്

ഗോതമ്പ് പൊടി കൊണ്ട് ഒരുപാട് വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. ചട്ണിയുടെ കൂടെയും സോസിന്റെ കൂടെയുമൊക്കെ കഴിക്കാൻ പറ്റിയ ഒരു സ്നാക്സാണിത്. ഇതിന്റെ റെസിപ്പി നോക്കാം. അതിനായി ഒരു പാത്രത്തിൽ ആവശ്യമുള്ള ഗോതമ്പ് പൊടി എടുക്കുക. പിന്നെ നിങ്ങൾക്ക് വേണ്ട എരിവിന് അനുസരിച്ച് പച്ചമുളക് ചെറുതായി മുറിച്ചിടുകയോ ചതച്ച് ചേർക്കുകയോ ചെയ്യാം.

ഇനി ഈ സ്നാക്സിന് ക്രിസ്പിനസ് കിട്ടാൻ കാൽ കപ്പ് അരിപ്പൊടി ഇടണം. കൂടാതെ കുറച്ച് കുരുമുളക് പൊടിച്ചതും കുറച്ച് ജീരകവും ഉപ്പും ചേർത്ത് മിക്സ് ചെയ്യുക. ഇനി ചേർക്കേണ്ടത് അധികം പുളി ഇല്ലാത്ത തൈരാണ്. അര കപ്പ് തെര് എടുക്കാം.

അതും കൂടി ഒഴിച്ച് നല്ല വണ്ണം മിക്സ് ചെയ്യുക. എന്നിട്ട് കുറച്ച് വെള്ളവും ഒഴിച്ച് യോജിപ്പിക്കുക. ഈ സ്നാക്സ് പൊന്തി വരാനായി ഒരു നുള്ള് ബേക്കിംഗ് സോഡ കൂടി ഇടാം. എന്നിട്ട് മിക്സ് ചെയ്യാം. ഇത് ഇഡ്ഡലി മാവിന്റെ ഒക്കെ പരുവമാണ് വേണ്ടത്.

ഇനി ചുട്ടെടുക്കാം. അതിനായി ഒരു ചീനച്ചട്ടിയിൽ ആവശ്യമുള്ള എണ്ണ ഒഴിക്കുക. അത് നല്ലവണ്ണം തിളച്ചാൽ ഒരു സ്പൂണിൽ കൂട്ട് ഒഴിക്കുക. അപ്പോൾ തന്നെ അത് പൊന്തി വരും. എന്നിട്ട് തിരിച്ചിട്ട് ഫ്രൈ ആക്കി എണ്ണയിൽ നിന്നും കോരി എടുക്കാം.

Thanath Ruchi

Similar Posts