പഞ്ഞി പോലുള്ള ബട്ടർ കേക്ക് ഇനി വളരെ എളുപ്പത്തിൽ

വളരെ സോഫ്റ്റായ ബട്ടർ കേക്ക് ഉണ്ടാക്കാൻ ഈ വളരെ എളുപ്പം, അതിന്റെ റെസിപ്പി ആണ് പറയുന്നത്. ഓവൻ പോലുമില്ലാതെ തികച്ചും സിമ്പിളായ ഇത് എങ്ങനെ ഉണ്ടാക്കുമെന്ന് നോക്കാം.

ആദ്യം ഒരു പാത്രത്തിൽ 2 മുട്ട ഉടച്ച് ഒഴിക്കുക. ഇനി അതിലേക്ക് 1 ടീസ്പൂൺ വാനില എസെൻസ് ഒഴിച്ച് നന്നായി മിക്സ് ചെയ്യണം. 10 മിനിറ്റിട്ടോളം ഇത് മിക്സ് ചെയ്യുക. ഇനി അതിൽ അര കപ്പ് പൊടിച്ച പഞ്ചസാര ചേർക്കുക. കൂടാതെ 100 ഗ്രാം ബട്ടർ കൂടി ഇട്ട് മിക്സ് ചെയ്ത് പൊടികൾ ചേർക്കണം. 1 കപ്പ് മൈദപ്പൊടിയും അര ടീസ്പൂൺ ബേക്കിംഗ് സോഡയും 1 ടീസ്പൂൺ ബേക്കിംഗ് പൗഡറും കൂടി ഇട്ട് മിക്സ് ചെയ്യുക.

ഇനി കേക്ക് സെറ്റ് ചെയ്യേണ്ട പാത്രം എടുക്കുക. അതിൽ നെയ് തടവി ബട്ടർ പേപ്പർ വെയ്ക്കുക. എന്നിട്ട് ബാറ്റർ ഒഴിച്ച് ടാപ് ചെയ്യുക. എയർ ബബിൾസ് ഉണ്ടെങ്കിൽ അത് മാറിക്കോളും. ഇത് കുക്കറിലാണ് ബേക്ക് ചെയ്യുന്നത്. കുക്കറിൽ ഉപ്പിട്ട് ലെവലാക്കി അതിൽ തട്ട് വെച്ച് 5 മിനിട്ട് ലോ ഫ്ലെയ്മിൽ പ്രി ഹീറ്റ് ചെയ്യുക. എന്നിട്ട് ബാറ്റർ ഒഴിച്ച പാത്രം വെയ്ക്കുക. അര മണിക്കൂർ കൊണ്ട് കേക്ക് റെഡിയാവും.

Thanath Ruchi

Similar Posts