ഈ കറി ഒരു സ്പൂൺ ഉണ്ടെങ്കിൽ ചോറ് കഴിക്കാൻ വേറൊന്നും വേണ്ട
2 മിനിട്ട് കൊണ്ട് ഒരു കറി ഉണ്ടാക്കുന്നതിന്റെ റെസിപ്പി ആണ് ഇവിടെ പറയുന്നത്. ഈ കറി ഉണ്ടാക്കാൻ പച്ചക്കറികളോ ഉള്ളിയോ തക്കാളിയോ ഒന്നും ആവശ്യമില്ല. വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന സാധനങ്ങൾ വെച്ചിട്ട് തന്നെ തയ്യാറാക്കാം.
ഗ്യാസ് ഓണാക്കി ഒരു പാൻ വെച്ച് ഒന്നര ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ 7- 8 കാശ്മീരി മുളക് ഇട്ട് വറുക്കുക. നിങ്ങളുടെ എരിവിന് അനുസരിച്ച് മുളകിന്റെ എണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.
ഇനി പത്തോ പന്ത്രണ്ടോ വെളുത്തുള്ളി മുറിക്കാതെ തന്നെ ഇടാം. ഇതൊക്കെ നമുക്ക് അരയ്ക്കേണ്ടതാണ്. വെളുത്തുള്ളിയുടെ എണ്ണം കൂടിയാൽ കറിക്ക് രുചി കൂടും. ഇനി 1 ടീസ്പൂൺ കുരുമുളകും 2 നുള്ള് ഉലുവയും 2 ടീസ്പൂൺ മല്ലി കുരുവും 1 ടീസ്പൂൺ ചെറിയ ജീരകവും ഇട്ട് വറുക്കണം. ലോ ഫ്ലയ്മിൽ വറുത്തെടുത്താൽ മതി. എന്നിട്ട് ഗ്യാസ് ഓഫ് ചെയ്യാം.
ഇത് ചൂടാറാൻ വെയ്ക്കണം. എന്നിട്ട് ഒരു നാരങ്ങ വലിപ്പമുള്ള പുളി കഴുകി കുതിർക്കാൻ വെച്ചത് പിഴിഞ്ഞ വെള്ളം ചേർത്ത് വറുത്ത് വെച്ച മസാല ഫൈനായി അരയ്ക്കണം.
ഇനി ഒരു പാൻ വെച്ച് 1 സ്പൂൺ ഓയിലും 1 ടീസ്പൂൺ പശുനെയ്യും ഒഴിച്ച് ചൂടാക്കുക. അതിൽ 15 വെളുത്തുള്ളിയും കുറച്ച് കറിവേപ്പിലയും ഇട്ട് വഴറ്റുക. എന്നിട്ട് അരച്ച മസാല ചേർക്കാം. കുറച്ച് വെള്ളം കൂടി ഒഴിച്ച് ആവശ്യത്തിന് ഉപ്പും ഇട്ട് മിക്സ് ചെയ്യാം. ഇനി ഇത് തിളച്ച് വരുമ്പോൾ ഒരു കഷണം ശർക്കരയോ പഞ്ചസാരയോ ചേർക്കാം. എന്നിട്ട് കറി കട്ടിയായി വന്നാൽ ഗ്യാസ് ഓഫ് ചെയ്യാം.
