15 മിനിട്ട് കൊണ്ട് മലബാർ സ്പെഷ്യൽ അൽസ

മലബാറുകാരുടെ സ്പെഷ്യൽ വിഭവമാണ് അൽസ. കല്യാണ വീടുകളിലും ഉണ്ടാക്കുന്ന ഒരു ഐറ്റമാണ് ഇത്. ഗോതമ്പ് വെച്ചിട്ടാണ് ഇത് അധികവും ചെയ്യാറ്. എന്നാൽ ഇവിടെ വളരെ എളുപ്പത്തിൽ ഓട്സ് വെച്ച് എങ്ങനെ അൽസ ഉണ്ടാക്കാമെന്ന് നോക്കാം.

അതിനായി ഒരു പാത്രം വെച്ച് ചൂടാകുമ്പോൾ 1 ടേബിൾ സ്പൂൺ പശുനെയ്യ് ഇടാം. അത് ഉരുകുമ്പോൾ 2 കപ്പ് ഓട്സ് ഇട്ട് റോസ്റ്റ് ചെയ്യണം. അതൊന്ന് റോസ്റ്റ് ആയാൽ 1 കപ്പ് വെള്ളം ഒഴിച്ച് യോജിപ്പിക്കുക. ഇത് 5 മിനിട്ട് ലോ ഫ്ലയ്മിൽ വെയ്ക്കണം.

എന്നിട്ട് അതിലേക്ക് 1 കഷണം പട്ടയും ഏലയ്ക്കയും ഗ്രാമ്പൂവും ഇടുക. അതൊന്ന് മിക്സാക്കി 1 കപ്പ് തേങ്ങാപാൽ ഒഴിച്ച് മിക്സ് ചെയ്യുക. കൂടാതെ മധുരത്തിനായി 2 ടേബിൾ സ്പൂൺ മിൽക്ക് മെയ്ഡ് ഒഴിക്കാം. പിന്നെ 1 കപ്പ് പാലും ഒഴിക്കുക. എന്നിട്ട് നന്നായി മിക്സ് ചെയ്യാം.

ഇനി ആവശ്യത്തിന് ഉപ്പ് ചേർക്കാം. എന്നിട്ട് ഒരു പാൻ ചൂടാകുമ്പോൾ 1 സ്പൂൺ പശുനെയ്യ് ഇടുക. അത് ഉരുകുമ്പോൾ ചെറിയ കഷണം സവാള നൈസായി മുറിച്ച് ഫ്രൈ ചെയ്ത് തയ്യാറാക്കിയ അൽസയുടെ മുകളിൽ ഇടാം. അങ്ങനെ വളരെ സിമ്പിളായി ഉണ്ടാക്കാൻ പറ്റുന്ന അൽസ റെഡിയായി.

Thanath Ruchi

Similar Posts