വളരെ സിമ്പിളായി ഇനി ഉഴുന്നു വട ഉണ്ടാക്കാം

മാംസ്യം ഏറ്റവും കൂടുതലുള്ള ധാന്യങ്ങളിൽ ഒന്നാണ് ഉഴുന്ന്. ഇത് ഉപയോഗിച്ചുള്ള ആഹാരങ്ങളാണ് ഉഴുന്ന് വട ദോശ, ഇഡ്ലി,പപ്പടം, മുറുക്ക് എന്നിവയാണ്. എളുപ്പത്തിൽ ഉണ്ടാക്കുന്ന ഉഴുന്ന് വടയുടെ റെസിപ്പിയാണ് ഇവിടെ പറയുന്നത്.

അതിനു വേണ്ടി 2 ഗ്ലാസ് ഉഴുന്ന് എടുക്കുക. അത് നന്നായി കഴുകി വെയ്ക്കുക. എന്നിട്ട് 3 മണിക്കൂർ കുതിർക്കാൻ വെയ്ക്കണം. ഉഴുന്ന് കുതിർന്നാൽ ജാറിൽ ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് ഉഴുന്നിന്റെ കൂടെ ഇടുക. കാൽ ഗ്ലാസ് വെള്ളം ഒഴിച്ച് കുറേശ്ശെയായി നന്നായി അരച്ചെടുക്കണം.

ഇനി ആവശ്യത്തിന് ഉപ്പും ഇട്ട് ഒരു സ്പൂൺ കൊണ്ട് നല്ല വണ്ണം മിക്സ് ചെയ്യുക. ഇനി അതിലേക്ക് 2 സവാള ചെറുതായി അരിഞ്ഞത് ഇടണം. കൂടാതെ 3 പച്ചമുളക് വട്ടത്തിൽ മുറിച്ചിടുകയും 2 തണ്ട് കറിവേപ്പിലയും കുറച്ച് ചതച്ച കുരുമുളകും ഇടാം. എന്നിട്ട് നന്നായി കുഴച്ചെടുക്കുക.

ഇനി ഇത് ഫ്രൈ ചെയ്യാം. ഒരു ചീനചട്ടി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ ആവശ്യമുള്ള എണ്ണ ഒഴിക്കുക. ഇനി ഒരു ചെറിയ ബാളിൽ കുറച്ച് വെള്ളം എടുത്ത് വെയ്ക്കണം. കൈയിൽ ഒടിപിടിക്കാതിരിക്കാൻ ഇടയ്ക്ക് കൈ നനക്കാനാണിത്.

എണ്ണ തിളച്ച് വരുമ്പോൾ കുറച്ച് മിക്സ് എടുത്ത് കൈയിൽ വെച്ച് ഉരുട്ടി നടുക്ക് തള്ളവിരൽ കൊണ്ട് തുളയിട്ട് എണ്ണയിലേക്കിട്ടാൽ മതി. എന്നിട്ട് രണ്ട് ഭാഗവും ഫ്രൈ ചെയ്യാം. ഗോൾഡൻ നിറമാകുന്നതു വരെ വെച്ച് എണ്ണയിൽ നിന്നും കോരി എടുത്ത് പ്ലേറ്റിലേക്കിടാം.

Thanath Ruchi

Similar Posts