ചോറിന്റെ കൂടെ കഴിക്കാൻ സൂപ്പർ ചമ്മന്തി

ഒരു വിധത്തിൽ പെട്ട എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ് ചമ്മന്തി. സ്വാദിന് മാത്രമല്ല ആരോഗ്യത്തിനും മികച്ചതാണ് ചമ്മന്തി. പല രീതികളിൽ പലതരം ചേരുവകൾ ചേർത്ത് ചമ്മന്തി അരയ്ക്കാം. വേവിക്കാതെ തയ്യാറാക്കുന്ന വിഭവമായതിനാൽ ഇതിലെ പോഷകങ്ങൾ നഷ്ടപ്പെടുന്നില്ല. ഒരു സൂപ്പർ തേങ്ങാ ചമ്മന്തിയുടെ റെസിപ്പിയാണ് ഇവിടെ പറയുന്നത്.

ആദ്യം 1 കപ്പ് തേങ്ങ ചിരകിയത് എടുക്കണം. പിന്നെ വേണ്ടത് 5 ചെറിയ ഉള്ളിയും 7 വെളുത്തുള്ളിയും 2 പച്ചമുളകും ചെറിയ കഷണം പുളിയും കറിവേപ്പിലയും 2 ടീസ്പൂൺ കാശ്മീരി മുളകുപൊടിയും അര ടീസ്പൂൺ ഉപ്പുമാണ്.

മിക്സിയുടെ ചെറിയ ജാറിൽ തേങ്ങ ഇട്ട് മേൽ സൂചിപ്പിച്ച അളവിൽ ചെറിയ ഉള്ളിയും വെളുത്തുള്ളിയും പച്ചമുളക് ചെറിയ കഷണമാക്കി മുറിച്ചതും പുളിയും ഇടുക. പിന്നെ കുറച്ച് കറിവേപ്പിലയും നിങ്ങൾക്ക് താൽപര്യമെങ്കിൽ കാശ്മീരി മുളകുപൊടിയും ഉപ്പും ഇടുക. എന്നിട്ട് അരച്ചെടുക്കുക. അങ്ങനെ ടേസ്റ്റിയായ തേങ്ങാ ചമ്മന്തി ഇവിടെ റെഡിയായി.

Thanath Ruchi

Similar Posts