കൊതിയൂറും രുചിയിൽ മൊരിഞ്ഞ ഉള്ളിവടയുടെ റെസിപ്പി

ഏതൊക്കെ നാട്ടിൽ പോയി ഭക്ഷണം കഴിച്ചാലും മലയാളികൾക്ക് എന്നും നാടൻ ഭക്ഷണത്തോട് തന്നെയാണ് പ്രിയം. അങ്ങനെ ഒരു ഐറ്റമാണ് ചായക്കടയിലെ സോഫ്റ്റ് ഉള്ളിവട. പുറംഭാഗം നല്ല മുരുമുരുപ്പും ഉൾഭാഗം നല്ല സോഫ്റ്റുമായ ഉള്ളിവട എങ്ങനെ തയ്യാറാക്കുമെന്ന് നോക്കാം.

അതിനായി 4 സവാള നൈസായി മുറിച്ചിടുക. സവാളയുടെ നടുക്കുള്ള ഭാഗം എടുത്ത് കളയണം. ഇനി അതിൽ കുറച്ച് മല്ലിയില ചെറുതായി അരിഞ്ഞതും വലിയ കഷണം ഇഞ്ചി ചെറുതായി മുറിച്ചതും ഇടുക. എന്നിട്ട് കുറച്ച് കറിവേപ്പില ചെറുതായി മുറിച്ചത് ചേർക്കണം. 2 പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർക്കുക. ഇനി 4 ടേബിൾ സ്പൂൺ കടലപ്പൊടി ഇടുക.

കൂടാതെ അര ടേബിൾ സ്പൂൺ കോൺഫ്ലോറും ഒരു ടേബിൾ സ്പൂൺ അരിപ്പൊടിയും ഇടുക. പിന്നെ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും 1 ടീസ്പൂൺ പെരിംജീരകം പൊടി ഉണ്ടെങ്കിൽ അതിടാം. പൊടി ഇല്ലെങ്കിൽ പെരിംജീരകം തന്നെ ചേർത്താലും മതി. എന്നിട്ട് ഒന്നര ടേബിൾ സ്പൂൺ മുളക്പൊടിയും ഇട്ട് കൈ കൊണ്ട് എല്ലാം കൂടി നന്നായി മിക്സ് ചെയ്യുക. ഇതിൽ വെള്ളം ഒന്നും ചേർക്കാത്തതു കൊണ്ട് ചൂടാക്കിയ എണ്ണയിൽ നിന്ന് ഒന്നര ടേബിൾ സ്പൂൺ എണ്ണ എടുത്ത് മിക്സിലേക്ക് ഒഴിക്കുക. അതിന്റെ ചൂട് മാറി 2 മിനിട്ട് കുഴയ്ക്കണം. കുഴച്ചാൽ തന്നെ ഉള്ളിയിൽ നിന്ന് വെള്ളം ഇറങ്ങി വരും.

ഇനി കൈയിൽ കുറച്ച് എണ്ണ തടവി കുറച്ച് മിക്സ് എടുത്ത് കൈയിൽ വെച്ച് പരത്തി ചൂടുള്ള എണ്ണയിൽ ഇടുക. ആ എണ്ണയിൽ കൊള്ളുന്നത് ഇട്ട് ലോ ഫ്ലേയ്മിൽ വെച്ച് ഫ്രൈ ചെയ്തെടുക്കാം. രണ്ട് ഭാഗവും വെന്തതിന് ശേഷം കോരി മാറ്റാം. അടുത്തതും ഇങ്ങനെ ഇട്ടാൽ മതി. അങ്ങനെ തീർത്തും വ്യത്യസ്തവും സ്പൈസിയുമായ ഉള്ളിവട റെഡിയായി.

Thanath Ruchi

Similar Posts