രുചികരമായ കപ്പലണ്ടി മിഠായി ഈസിയായി ഉണ്ടാക്കാം
നിലക്കടലയും ശർക്കരയും ചേർത്തുണ്ടാക്കുന്ന ഒരു മധുര പലഹാരമാണ് കപ്പലണ്ടി മിഠായി. ഇത് മിക്ക കടകളിലും ബേക്കറികളിലും കാണപ്പെടുന്നു. അതേ രുചിയിൽ ഇത് എങ്ങനെ വീട്ടിലുണ്ടാക്കാമെന്ന് നമുക്ക് നോക്കാം.
അതിനായി 2 കപ്പ് നിലക്കടല എടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കി നിലക്കടല ഇടുക. അത് നല്ല വണ്ണം വറുത്തെടുക്കുക .എന്നിട്ട് ഒരു പ്ലേറ്റിലേക്ക് മാറ്റാം. ഇനി അതിന്റെ തോല് മാറ്റി ഒരു ബൗൾ കൊണ്ട് അമർത്തി രണ്ട് പിളർപ്പാക്കുക. ഇനി ഇത് സെറ്റ് ചെയ്യേണ്ട ഫോയിൽ പേപ്പറോ മറ്റോ എടുത്ത് അതിൽ നെയ് പുരട്ടി വെയ്ക്കണം.
ഇനി ഒരു പാത്രത്തിൽ ഒന്നേ കാൽ കപ്പ് വെല്ലം പൊടിച്ചത് ഇടുക.അതിൽ കുറച്ച് വെള്ളം ഒഴിച്ച് ഉരുക്കാൻ വെയ്ക്കുക. ഇനി അത് അരിച്ച് വെയ്ക്കണം. അതിലേക്ക് 2 ടേബിൾ സ്പൂൺ പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ഇട്ട് മിക്സ് ചെയ്യുക. അതിലേക്ക് നിലക്കടല ഇട്ട് യോജിപ്പിക്കുക. ഇനി മിഠായി സെറ്റ് ചെയ്യേണ്ട കവറിൽ പരത്തി ഇടുക. കുറച്ച് കഴിഞ്ഞ് വര വെച്ച് സ്ക്വയറായി മുറിച്ചെടുക്കാം.
