പച്ചരിയും ചെറുപയര്‍ പരിപ്പും കൊണ്ടൊരു സ്വീറ്റ് റെസിപ്പി

വളരെ ഫേയ്മസായ സൗത്ത് ഇന്‍ഡ്യന്‍ ഡിഷാണ് ഇന്നത്തെ റെസിപ്പി. തീര്‍ത്തും മധുരമുള്ള ഒരു വിഭവമായ സ്വീറ്റ് പൊങ്കലാണ് ഇത്.നമ്മുടെ വീട്ടില് എപ്പോഴും ഉണ്ടാകുന്ന ചേരുവകള്‍ കൊണ്ട് തന്നെ ഇത് ഉണ്ടാക്കാന്‍ പറ്റുമെന്നാണ് ഇതിന്‍റെ പ്രത്യേകത. ആദ്യം അര കപ്പ് പച്ചരിയും 2 ടേബിൾ സ്പൂൺ ചെറുപയർ പരിപ്പും കൂടി മൂന്ന് നാല് തവണ കഴുകി വെള്ളം ഊറ്റാൻ വെയ്ക്കണം. ഒരു അരിപ്പയിൽ ഇട്ട് വെള്ളം വാർക്കാം. എന്നിട്ട് ഒരു പാനിലിട്ട് വറുക്കാം. 4 മിനിട്ട് ചൂടാക്കിയാൽ മതി.

ഇനി ഒരു പാത്രത്തിൽ 250 ഗ്രാം ശർക്കര ഇട്ട് 1 കപ്പ് വെള്ളം ഒഴിച്ച് ഉരുക്കാൻ വെയ്ക്കണം. എന്നിട്ട് അരിച്ചെടുക്കാം. ഇനി ഒരു പാനിൽ നെയ്യൊഴിച്ച് ചൂടാക്കി അതിൽ അണ്ടിപരിപ്പും മുന്തിരിയും ഇട്ട് റോസ്റ്റ് ചെയ്തെടുക്കണം.

ഇനി കുക്കറിൽ വറുത്ത് വെച്ച പച്ചരിയും ചെറുപയർ പരിപ്പും ഇട്ട് നാലര കപ്പ് വെള്ളം ഒഴിച്ച് അടച്ച് വെച്ച് വേവിക്കണം. മീഡിയം ഫ്ലേയ് മിൽ 6 വിസിൽ വരണം. അത് വെന്ത് കുഴഞ്ഞ് വരണം. സ്പൂൺ കൊണ്ട് നന്നായി ഉടച്ച് എടുക്കാം.

ഇനി ഇത് വേറെ പാത്രത്തിലേക്ക് മാറ്റാം. എന്നിട്ട് ഗ്യാസ് ഓണാക്കി അരിച്ച് വെച്ച ശർക്കര പാനി ഒഴിക്കാം. ഇനി ഇളക്കാം. 1 ടീസ്പൂൺ പശുനെയ് കൂടി ചേർത്ത് മിക്സാക്കാം. അരി ശർക്കര പാനിയുമായി നല്ല വണ്ണം യോജിച്ച് വരണം. ഇനി മധുരം ബാലൻസ് ചെയ്യാൻ ഒരു നുള്ള് ഉപ്പ് ചേർക്കാം.

എന്നിട്ട് 1 കപ്പ് ചൂട് പാൽ ഉണ്ടെങ്കിൽ അതിൽ ഒഴിക്കാം. അല്ലെങ്കിൽ ചൂട് വെള്ളം ഒഴിച്ചാലും മതി. കട്ടിയാവാതിരിക്കാനാണ് ഇത് ചേർക്കുന്നത്. ഇനി ലോ ഫ്ലയ്മിലക്കി 1 ടീസ്പൂൺ നെയ് കൂടി ചേർക്കാം. എന്നിട്ട് കുറച്ച് ഏലയ്ക്കാപൊടിയും വറുത്ത് വെച്ച അണ്ടിപരിപ്പും മുന്തിരിയും ഇട്ട് മിക്സ് ചെയ്യാം. ഇനി വാങ്ങി വെയ്ക്കാം.

Thanath Ruchi

Similar Posts