ഫുൾ ചിക്കൻ റോസ്റ്റ് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ
ഒരു ഫുൾ ചിക്കൻ കഴുകി വൃത്തിയാക്കി നന്നായി വരഞ്ഞ് എടുക്കുക. ഒരു മിക്സിയുടെ ജാർ ലേക്ക് ഒരു വെളുത്തുള്ളി ഒരു കഷണം ഇഞ്ചി കുറച്ചു മല്ലിയില പകുതി തക്കാളി മൂന്നു പച്ചമുളക് ഒരു ചെറിയ സവാള ഒരു സ്പൂൺ കട്ടത്തൈര് ചേർത്ത് നന്നായി അരച്ചെടുക്കുക.
ഈ മിശ്രിതം ചിക്കൻ ലേക്ക് ചേർക്കുക ഇതിലേക്ക് കാൽ സ്പൂൺ മഞ്ഞൾപ്പൊടി ഒന്നര സ്പൂൺ മുളകുപൊടി അര സ്പൂൺ മല്ലിപ്പൊടി ഒരു ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ ഗരം മസാല ആവശ്യത്തിന് ഉപ്പും കുറച്ചു വിനീഗർ ഉം ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. ചിക്കന്റെ എല്ലാ ഭാഗത്തേക്കും മസാല പിടിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത് കുറഞ്ഞത് ഒരു മൂന്നു മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ ലേക്ക് മാറ്റി വയ്ക്കുക.
ഒരു കുക്കർ അടുപ്പത്തുവച്ച് ശേഷം ഒരു അരക്കപ്പ് വെളിച്ചെണ്ണയോ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് നമ്മൾ മസാല പുരട്ടി വച്ചിരിക്കുന്ന ചിക്കൻ വെച്ച് രണ്ട് വിസിൽ വരുന്നതു വരെ വേവിച്ച് എടുക്കുക. ശേഷം അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് അതിൽ കുറച്ച് എണ്ണ ഒഴിച്ചു കൊടുക്കുക അതിലേക്ക് കുറച്ച് കറിവേപ്പില ഇട്ടതിനുശേഷം ചിക്കൻ ഫ്രൈ ചെയ്തെടുക്കുക.
ഇതേ എണ്ണയിലേക്ക് നാലു പച്ചമുളക് നീളത്തിലരിഞ്ഞതും ഒരു സ്പൂൺ വെളുത്തുള്ളി ഇഞ്ചി ചതച്ചതും ഒരു സവാള ചെറുതായി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ഒരു ചെറിയ തക്കാളിയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി രണ്ട് ടീസ്പൂൺ മുളകുപൊടി ഒരു സ്പൂൺ മല്ലി പൊടി ഒരു സ്പൂൺ കുരുമുളകുപൊടി കാൽ ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് മസാലപ്പൊടി കളുടെ പച്ചമണം മാറുന്നതുവരെ നന്നായി വഴറ്റുക. അതിലേക്ക് പകുതി ക്യാപ്സിക്കം ഒരു സ്പൂൺ ടൊമാറ്റോ സോസ് ചേർത്ത് നന്നായി ഇളക്കി കൊടുക്കുക.
നമ്മൾ അടക്കിവെച്ചിരിക്കുന്ന ചിക്കൻ ഇതിലേക്ക് ചേർത്ത് മസാല പിടിക്കുന്നവരെ ഇളക്കിക്കൊടുക്കുക. നമ്മൾ ചിക്കൻ വേവിച്ചു വച്ചിരിക്കുന്ന വെള്ളം ഇതിലേക്ക് ചേർത്ത് നന്നായി വറ്റിച്ചെടുക്കുക. ഇതിനു മുകളിൽ മല്ലിയില വിതറി നമുക്ക് ചപ്പാത്തിയുടെ കൂടെയോ പൊറോട്ടയുടെ കൂടെയെല്ലാം നല്ല കോമ്പിനേഷനാണ്.നിങ്ങളെല്ലാവരും ട്രൈ ചെയ്തു നോക്കുക.
