ചപ്പാത്തി സോഫ്റ്റാവാൻ മാവ് ഇതുപോലെ ചെയ്താൽ മതി

ചപ്പാത്തി സോഫ്റ്റാവുന്നില്ല എന്നു പലരും പരാതി പറയാറുണ്ട്. ഇത് പഞ്ഞി പോലെ സോഫ്റ്റാവാൻ ഒരു വഴിയുണ്ട്. അതെങ്ങനെയാണെന്ന് നമുക്ക് നോക്കാം.

ആദ്യം ഒരു പാത്രത്തിൽ ആവശ്യത്തിന് ഗോതമ്പ് പൊടി ഇടുക.അതിൽ കുറച്ച് ഉപ്പും തണുപ്പില്ലാത്ത വെള്ളവും ഒഴിച്ച് കുഴയ്ക്കണം. വെള്ളം കുറേശ്ശെയായി ഒഴിച്ച് കുഴച്ചാൽ മതിയാവും. കുഴച്ചാൽ 2 ടേബിൾ സ്പൂൺ ഓയിലും ചേർത്ത് ഒന്നുകൂടി കുഴയ്ക്കണം. എന്നിട്ട് കുറച്ച് സമയം റെസ്റ്റ് ചെയ്യാൻ വെയ്ക്കണം.

ഇനി കുഴച്ച് വെച്ച മാവിനെ ഇടിക്കട്ട കൊണ്ട് നന്നായി ഇടിക്കണം. അങ്ങനെ ചെയ്താൽ ചപ്പാത്തി നല്ല സോഫ്റ്റാവും. നല്ലവണ്ണം മാവ് അമർത്തി കൊടുക്കുകയും വേണം. എന്നിട്ട് ഇത് റെസ്റ്റ് ചെയ്യാൻ വെയ്ക്കണമെന്നില്ല. അപ്പോൾ തന്നെ പരത്തി എടുക്കാം. അല്ലെങ്കിൽ 5 മിനിട്ട് കഴിഞ്ഞ് പരത്തിയാലും മതി.

ഇനി സാധാരണ ചപ്പാത്തി പരത്തുന്ന പോലെ മുകളിൽ പൊടിയിട്ട് പരത്തിയാൽ മതി. എന്നിട്ട് പാൻ നന്നായി ചൂടാക്കി അതിൽ ഓരോന്നായി ഇട്ട് ചുട്ടെടുക്കാം. ഓയിൽ വേണമെങ്കിൽ ഇതിന്റെ മുകളിൽ ചേർത്ത് തിരിച്ചിട്ട് ചുട്ടെടുക്കാം.

Thanath Ruchi

Similar Posts