അവലും പഴവും കൊണ്ട് കിടിലന്‍ ഹല്‍വ, രുചി ഒന്ന് വേറെ തന്നെ

സാധാരണ നമ്മള്‍ ഹല്‍വ ഉണ്ടാക്കാറുണ്ട്.ഗോതമ്പ് പൊടി കൊണ്ടും മൈദ പൊടി കൊണ്ടുമൊക്കെയാണ് തയ്യാറാക്കാറ്. എന്നാല്‍ ഇവിടെ തികച്ചും വ്യത്യസ്തമായി വീട്ടില്‍ തന്നെ ഉളള ചേരുവകളായ അവലും പഴവും കൊണ്ടാണ് ഹല്‍വ തയ്യാറാക്കുന്നത്.കുട്ടികള്‍ക്ക് കൊടുക്കാന്‍ പറ്റിയ ഹെല്‍ത്തിയായ ഹല്‍വ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

അതിനായി ആദ്യം 1 കപ്പ് അവല്‍ എടുക്കുക.മട്ട അവല്‍ ഉണ്ടെങ്കില്‍ അതെടുക്കാം.അതില്ലെങ്കില്‍ വെളള നിറത്തിലുളള അവല്‍ എടുക്കാം.അത് ഒരു പാനില്‍ 5 മിനിട്ട് വറുത്തെടുക്കണം.ക്രിസ്പിയാകുന്ന വിധത്തില്‍ ആയാല്‍ ഫ്ലേയിം ഓഫ് ചെയ്യാം. ഇനി അത് തണുത്താല്‍ ജാറിലിട്ട് നന്നായി പൊടിച്ചെടുക്കാം.

ഇനി 4 പഴം എടുക്കാം. ചെറിയ പഴം എടുക്കുന്നതായിരിക്കും ടേസ്ററ്. അതില്ലെങ്കില്‍ നേന്ത്രപ്പഴവും എടുക്കാം.അത് റൗണ്ടായി മുറിച്ചെടുക്കണം.എന്നിട്ട് ജാറിലിട്ട് അരച്ചെടുക്കാം.അരയ്ക്കുമ്പോള്‍ വേണമെങ്കില്‍ തേങ്ങാപാല്‍ ചേര്‍ത്ത് അരയ്ക്കാം. ഇനി 250 മില്ലി യുടെ കപ്പില്‍ 1 കപ്പ് തേങ്ങാപാല്‍ എടുത്ത് അവല്‍പൊടിയില്‍ ഒഴിക്കുക.കട്ടിയുള്ള തേങ്ങാപാല്‍ ഒഴിക്കുന്നതാണ് നല്ലത്. എന്നിട്ട് അവിലും പഴവും കൂടി ഇട്ട് ഒന്നുകൂടി അരച്ചെടുക്കണം.1 കപ്പ് തേങ്ങപാല്‍ ഒഴിച്ച് അരയ്ക്കാം.ഇതില്‍ 3 കപ്പ് തേങ്ങാപാല്‍ വേണ്ടി വരും.

എന്നിട്ട് ശര്‍ക്കര പാനി ഉണ്ടാക്കാം. ഒരു പാത്രത്തില്‍ 300 ഗ്രാം ശര്‍ക്കര ഇട്ട് ഒന്നര കപ്പ് വെള്ളവും ഒഴിച്ച് ഉരുക്കണം.അത് അരിച്ചെടുത്ത് അവലിന്‍റെയും പഴത്തിന്‍റെയും മിക്സില്‍ ഒഴിച്ച് വിസ്ക് കൊണ്ട് നന്നായി മിക്സ് ആക്കുക.വിസ്കില്ലെങ്കില്‍ ജാറില്‍ കുറേശ്ശെയായി ഇട്ട് അടിച്ചെടുത്താലും മതി.ഇനി ഈ മിക്സ് ഒരു പാത്രത്തിലാക്കി അടുപ്പില്‍ വെയ്ക്കുക.ഹൈ ഫ്ളെയ്മില്‍ 5 മിനിട്ട് ഇളക്കണം.ഒരു 10 മിനിട്ട് ആകുമ്പോഴേക്കും ഇതിന്‍റെ നിറം മാറിയിട്ടുണ്ടാകും.ഇനി ഒരു ടേബിള്‍ സ്പൂണ്‍ ഏലയ്ക്ക പൊടി ഇട്ട് ഇളക്കാം.ഇത് കുറുകി വന്നാല്‍ 1 ടേബിള്‍ സ്പൂണ്‍ പശുനെയ്യ് ഒഴിച്ച് മിക്സ് ചെയ്യാം.അര മണിക്കൂറൊക്കെ ആയാല്‍ 1 ടേബിള്‍ സ്പൂണ്‍ പശുനെയ്യ് കൂടി ഒഴിച്ച് ഇളക്കാം.കട്ടിയുളള തേങ്ങാപാല്‍ കൂടുതല്‍ ഒഴിക്കുന്നെങ്കില്‍ പശുനെയ്യ് ചേര്‍ക്കണമെന്ന് നിര്‍ബന്ധമില്ല. ഇനി നെയ്യില്‍ വറുത്തെടുത്ത അണ്ടിപരിപ്പും ബദാമുംഇട്ട് ഇളക്കാം.പാനില്‍ നിന്ന് വിട്ടു വരുന്ന പരുവമായാല്‍ വാങ്ങി വെയ്ക്കാം.

ഇനി ഹല്‍വ സെറ്റ് ചെയ്യേണ്ട മോള്‍ഡ് എടുത്ത് അതില്‍ നെയ് പുരട്ടി ബട്ടര്‍ പേപ്പര്‍ വെയ്ക്കുക.വറുത്ത അണ്ടിപരിപ്പ് അതില്‍ വെയ്ക്കുക. ഇനി മിക്സ് ഇതിലേക്ക് ഒഴിക്കാം.എന്നിട്ട് ഒരു സ്പൂണിന്‍റെ പിറകില്‍ നെയ് പുരട്ടി മിക്സ് ലെവല്‍ ചെയ്യണം.ഇനി 2 മണിക്കൂര്‍ മാറ്റി വെയ്ക്കാം.അതിനു ശേഷം കത്തി കൊണ്ട് ഇളക്കി ഒരു പ്ളേറ്റിലേക്ക് മാറ്റാം.

അങ്ങനെ കിടിലന്‍ ടേസ്റ്റുള്ള ഹല്‍വ ഇവിടെ റെഡിയായി.

Thanath Ruchi

Similar Posts