നെല്ലിക്ക അച്ചാർ ഇത്രയും രുചിയിൽ നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ

നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. പകർച്ചവ്യാധിയുടെ ഈ കാലത്ത് നമ്മുടെ ആരോഗ്യത്തെ നെല്ലിക്ക വളരെയധികം സഹായിക്കുന്നു. പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഇത് നല്ലതാണ്.

നെല്ലിക്ക കൊണ്ട് എളുപ്പത്തിൽ അച്ചാർ ഉണ്ടാക്കുന്നതിന്റെ റെസിപ്പിയാണ് ഇവിടെ പറയുന്നത്. സാധാരണ തയ്യാറാക്കുന്നതിൽ നിന്നും വ്യത്യസ്തമായാണ് ഈ അച്ചാർ ഉണ്ടാക്കുന്നത്. അതിന് അര കിലോ നെല്ലിക്ക എടുക്കുക. പുതിയ നെല്ലിക്ക തന്നെ എടുക്കണം. അത് നന്നായി കഴുകിയെടുക്കുക. മോശമായ നെല്ലിക്ക എടുക്കരുത്, അച്ചാർ കേടായി പോകും. ഇത് ഇനി ആവിക്ക് വെയ്ക്കണം.

ആവിക്ക് വെയ്ക്കുന്നില്ലെങ്കിൽ ഒരു പാത്രത്തിലിട്ട് കുറച്ച് വെള്ളവും ഒഴിച്ച് ചെറുതായി വേവിച്ചാൽ മതി. നെല്ലിക്കയുടെ വരയുള്ള ഭാഗം സോഫ്റ്റായി അടർന്ന് വരണം. ഇനി അച്ചാറിന് വേണ്ട മസാലപ്പൊടി തയ്യാറാക്കണം. കളറിന് വേണ്ടി 12 കാശ്മീരി ഉണക്ക് മുളകും എരിവിന് കുറച്ച് സാധാരണ മുളകും എടുക്കുക. അതൊരു പാനിലിട്ട് ചൂടാക്കണം. ഇതിൽ ഒന്നര ടേബിൾ സ്പൂൺ കടുക് ഇടണം. കടുക് പൊട്ടിയാൽ 1 ടേബിൾ സ്പൂൺ ഉലുവ ഇടണം. ഇതെല്ലാം നല്ലവണ്ണം വറുത്തെടുക്കണം. ഉലുവയുടെ നിറം മാറണം. എന്നിട്ട് ഫ്ലയിം ഓഫ് ചെയ്യാം.

അത് ചൂട് മാറിയാൽ മുളകിന്റെ തണ്ട് മാറ്റാം. എന്നിട്ട് ജാറിലിട്ട് നന്നായി പൊടിച്ചെടുക്കണം. ഇനി ആവിക്ക് വെച്ച നെല്ലിക്കയുടെ ചൂട് മാറിയാൽ കൈ കൊണ്ട് മുറിച്ച് അതിന്റെ കുരു മാറ്റാം. അച്ചാറിടാൻ എപ്പോഴും നല്ലെണ്ണ എടുക്കുന്നതാണ് നല്ലത്. ഇനി ഒരു പാനിൽ അര കപ്പ് നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ലോ ഫ്ലേയ്മിൽ വെച്ച് ഒന്നര ടീസ്പൂൺ കടുക് ഇടാം. കടുക് പൊട്ടിയാൽ ഒന്നര ടീസ്പൂൺ കായപ്പൊടി ഇടാം.എന്നിട്ട് ഇളക്കുക.

ഇനി അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഇട്ട് ഇളക്കി നെല്ലിക്ക ഇട്ട് വഴറ്റുക. എന്നിട്ട് ഉപ്പും ഇട്ട് നല്ലവണ്ണം യോജിപ്പിക്കുക. ഇനി നമ്മൾ പൊടിച്ച് വെച്ച മസാല പൊടി ഇട്ട് ഇളക്കുക. ഇനി ഒരു കഷണം ശർക്കര ചീകിയത് നെല്ലിക്കയിൽ ഇട്ട് യോജിപ്പിക്കാം. എന്നിട്ട് കാൽ കപ്പ് വിനാഗിരി ഒഴിച്ച് ഇളക്കാം. ഇനി വാങ്ങി വെയ്ക്കാം. ഇത് തണുത്താൽ ഒരു ഗ്ലാസ് ജാറിലോ ഭരണിയിലോ ഇട്ട് സൂക്ഷിക്കാം.

Thanath Ruchi

Similar Posts