3 ചേരുവ മാത്രം, ഒരിക്കലെങ്കിലും ഈ സ്പെഷ്യൽ ഇളനീർ പുഡ്ഡിംഗ് തയ്യാറാക്കി നോക്കണം

ഇളനീർ വെള്ളം നമ്മുടെ പരമ്പരാഗതമായ പാനീയമാണ്. ഇത് നമ്മുടെ ശരീരം തണുപ്പിക്കുകയും ചൂടിനെ ചെറുക്കാനുള്ള ശക്തി നൽകുകയും ചെയ്യുന്നു. വെറും 3 ചേരുവകൾ മാത്രം ആവശ്യമായുള്ള ഇളനീർ പുഡ്ഡിംഗിന്റെ റെസിപ്പിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ആദ്യം ഒരു ബൗളിൽ 10 ഗ്രാം ചൈന ഗ്രാസ് ചെറിയ കഷണങ്ങളാക്കി ഇടണം. അതിലേക്ക് അര കപ്പ് ഇളനീർ വെള്ളം ഒഴിച്ച് കുതിർക്കാൻ വെയ്ക്കണം. അത് കുതിർന്നാൽ ഒരു പാനിൽ ഒഴിച്ച് അടുപ്പിൽ വെച്ച് ലോഫ്ലേയ്മിൽ ആക്കി ഉരുകാൻ വെയ്ക്കണം.

ഈ സമയം തന്നെ വേറെ അടുപ്പിൽ ഒരു പാത്രത്തിൽ 250 ml ന്റെ അളവിൽ 2 കപ്പ് ഇളനീർ വെള്ളം ഒഴിക്കണം. അതിൽ അര കപ്പ് പഞ്ചസാര ചേർത്ത് ഇളക്കണം. പഞ്ചസാര ഉരുകി വരുമ്പോൾ തരികളോടെ തന്നെ ചൈന ഗ്രാസ് ഇട്ട് ഇളനീർ വെള്ളത്തിൽ യോജിപ്പിക്കാം. ഇനി ഗ്യാസ് ഓഫ് ചെയ്യാം.

ഇനി പുഡ്ഡിംഗ് സെറ്റ് ചെയ്യേണ്ട പാത്രമെടുക്കുക. അതിൽ കുറച്ച് ഇളനീർ കഷണങ്ങൾ ചെറുതായി മുറിച്ച് ഇടണം. എന്നിട്ട് വേഗം തന്നെ ഇളനീർ മിക്സ് അരിച്ച് ഒഴിക്കണം. ഇത് തണുപ്പിക്കാൻ വെയ്ക്കണമെന്ന് നിർബന്ധമില്ല. എന്നാൽ ഫ്രിഡ്ജിൽ ഒരു 3 മണിക്കൂറൊക്കെ വെച്ചാൽ നല്ല വണ്ണം സെറ്റായി വരും. അതിനു ശേഷം ഒരു പ്ലേറ്റിലേക്ക് കമഴ്ത്തി ഇട്ടാൽ മതി. എന്നിട്ട് മുറിച്ചെടുക്കാം. പാർട്ടികളിലൊക്കെ സെർവ് ചെയ്യാൻ പറ്റിയ സ്പെഷ്യൽ ഇളനീർ പുഡ്ഡിംഗ് ഒന്നു ട്രൈ ചെയ്തു നോക്കൂ.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →