എത് സമയത്തും കഴിക്കാന്‍ പറ്റുന്ന നാവില്‍ കൊതിയൂറും പോള

പോള കഴിക്കാന്‍ ഇഷ്ടമല്ലാത്തവര്‍ ആരുമുണ്ടാവില്ല. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന പോള നാലുമണി പലഹാരമായും അത്താഴത്തിനും ഒക്കെ കഴിക്കാം.വളരെ കുറച്ച് ഓയില്‍ ചേര്‍ത്ത് ഉണ്ടാക്കുന്നതിനാല്‍ ഇത് എല്ലാവര്‍ക്കും കഴിക്കാനും പറ്റും.നല്ല സോഫ്റ്റായ പോള എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ചിക്കനും ബീഫും മുട്ടയും ഒ ക്കെ വെച്ചിട്ട് പോള ഉണ്ടാക്കാം. ആദ്യം ഒരു പാൻ ചൂടാകുമ്പോൾ 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക. അത് ചൂടാകുമ്പോൾ അതിൽ കഴുകി വൃത്തിയാക്കിയ 250 ഗ്രാം എല്ലില്ലാത്ത ചിക്കൻ ചെറിയ കഷണമാക്കി ഇടുക. ഇത് ഹൈ ഫ്ലെയ്മിൽ വെയ്ക്കണം. 2 മിനിട്ട് ഇളക്കി ഇതിൽ ആവശ്യത്തിന് ഉപ്പിടുക. പിന്നെ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും 1 ടീസ്പൂൺ കാശ്മീരി മുളക് പൊടിയും ഇടുക. എന്നിട്ട് ഇളക്കി യോജിപ്പിക്കുക. ഇനി 1 ടീസ്പൂൺ ഗരം മസാലയും ചേർത്ത് ഇളക്കുക. ഇത് അടച്ച് വെച്ചാൽ വെന്ത് കൊള്ളും. വെന്തു കഴിഞ്ഞാൽ ഇതിൽ മിനിമം വലിപ്പമുള 1 സവാള നുറുക്കി അരിഞ്ഞ് വഴറ്റണം. പിന്നെ 1 കേരറ്റ് ചെറുതായി അരിഞ്ഞതും പകുതി കാപ്സിക്കം ചെറുതായി മുറിച്ചതും ഇട്ട് ഇളക്കുക. കാപ്സിക്കം നിങ്ങൾക്ക് വേണമെങ്കിൽ ഇട്ടാൽ മതി.

ഇത് സോഫ്റ്റായി വന്നാൽ ഹൈ ഫേയ്മിൽ വെച്ച് 2 ടീസ്പൂൺ ടൊമാറ്റോ സോസ് ചേർക്കാം. പിന്നെ 1 ടേബിൾ സ്പൂൺ സോയോ സോസും ചേർത്ത് ഇളക്കുക. എന്നിട്ട് ഗ്യാസ് ഓഫ് ചെയ്യാം. ഇനി കുറച്ച് മല്ലിയില ചെറുതായി അരിഞ്ഞ് ഇടാം. ഇനി പോളയുടെ ബാറ്റർ തയ്യാറാക്കാം. അതിന് 5 മുട്ട എടുക്കുക. ചെറിയ മുട്ട ആണെങ്കിൽ 6 എണ്ണം എടുക്കാം. ഒരു ജാറിൽ മുട്ട പൊട്ടിച്ച് ഒഴിച്ച് 3 അല്ലി വെളുത്തുള്ളി ഇടുക. എന്നിട്ട് അര ടീസ്പൂൺ കുരുമുളക് പൊടിയും 2 ടീസ്പൂൺ നാരങ്ങാ നീരും ഒഴിക്കണം. നാരങ്ങാനീരിന് പകരം വിനാഗിരിയും ചേർക്കാം. മുട്ടയുടെ മണം ഇല്ലാതിരിക്കാനാണ് ഇത് ചേർക്കുന്നത്. ഇനി വേണ്ടത് കാൽ കപ്പ് പാലാണ്. അതും ഒഴിച്ച് അര ടീസ്പൂൺ ഉപ്പും കാൽ കപ്പ് വെജിറ്റബിൾ ഓയിലും ഒഴിക്കണം. പിന്നെ അര കപ്പ് മൈദയും കൂടി ഇട്ട് നന്നായി അടിക്കണം.

ഈ മിക്സ് ഒരേ അളവായി കിട്ടാൻ രണ്ട് പാത്രത്തിലാക്കി ഒരേ പോലെ ഒഴിക്കുക. ഇനി ഒരു പാനിൽ 2 ടീസ്പൂൺ നെയ് ഒഴിച്ച് ചൂടാകുമ്പോൾ ഒരു പാത്രത്തിലെ ബാറ്റർ ഒഴിക്കുക. എന്നിട്ട് അതിന്റെ മുകളിൽ നേരത്തെ തയ്യാറാക്കിയ ഫില്ലിംഗ് ഇടാം. എല്ലാ ഭാഗത്തേക്കും അത് സ്പൂൺ കൊണ്ട് ആക്കുക. ചീസുണ്ടെങ്കിൽ നിങ്ങൾക്ക് ഇതിനു മുകളിൽ മിക്സാക്കാം. ഇനി അടുത്ത പാത്രത്തിലെ ബാറ്റർ ഒഴിക്കാം. ആദ്യം വശങ്ങളിൽ നിന്ന് ഒഴിച്ച് നടുഭാഗത്തേക്ക് ഒഴിക്കാം. ഫില്ലിംഗ് കാണുന്നുണ്ടെങ്കിൽ സ്പൂൺ കൊണ്ട് അമർത്തിയാൽ മതി.

പാൻ അടച്ച് വെച്ച് അതിന്റെ അടിയിൽ പഴയ നോൺസ്റ്റിക് തട്ട് വെച്ച് അര മണിക്കൂർ ലോ ഫ്ലയ്മിൽ വെച്ചാൽ മതി. 10 മിനിട്ട് കഴിഞ്ഞ് മല്ലിയിലയോ തക്കാളി കഷണമോ ഒക്കെ വെച്ച് ഡെക്കറേറ്റ് ചെയ്യാം. അരമണിക്കൂറിനടുത്ത് ആകുമ്പോഴേക്കും ഒരു സ്ക്യൂവർ കൊണ്ട് കുത്തി വെന്തോ എന്നു നോക്കാം. അതിൽ പറ്റിപ്പിടിച്ചിട്ടില്ലെങ്കിൽ വാങ്ങി വെയ്ക്കാം. എന്നിട്ട് ഒരു ഫ്രൈ പാൻ എടുത്ത് അതിൽ കുറച്ച് ഓയിൽ ഒഴിച്ച് ചൂടായാൽ പോള കമഴ്ത്തി ഇട്ട് 2 മിനിട്ട് മുകൾ ഭാഗം മൊരിയിച്ചെടുക്കാം. അങ്ങനെ കളർഫുള്ളായ പോള ഇവിടെ റെഡിയായി.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →