കടയിൽ കിട്ടുന്ന അതേ ടേസ്റ്റിൽ കുബ്ബൂസ് വീട്ടിൽ തന്നെ ഉണ്ടാക്കാം

കുറഞ്ഞ ചേരുവകൾ കൊണ്ട് പെർഫെക്ടായി കുബ്ബൂസ് ഉണ്ടാക്കുന്നതിന്റെ റെസിപ്പിയാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കുന്ന കുബ്ബൂസ് വീട്ടിൽ നിന്ന് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം

ഒരു പാത്രത്തിൽ 2 കപ്പ് മൈദ ഇടുക. അതിലേക്ക് അര കപ്പ് ഗോതമ്പ് പൊടിയും ഇടുക. ഗോതമ്പ് പൊടി കൂടി ഇടുമ്പോഴാണ് കുബ്ബൂസ് സോഫ്റ്റാവുന്നത്. ഇനി 1 ടേബിൾ സ്പൂൺ പഞ്ചസാരയും 1 ടീസ്പൂൺ ഉപ്പും 1 ടേബിൾ സ്പൂൺ ഓയിലും ചേർത്ത് മിക്സാക്കണം. വിസ്കുണ്ടെങ്കിൽ അതുകൊണ്ട് മിക്സാക്കുന്നതായിരിക്കും നല്ലത്.

ഇനി ഒരു ചെറിയ ബൗളിൽ 2 ടേബിൾ സ്പൂൺ ഇൻസ്റ്റന്റ് ഇടുക. അതിൽ ചൂട് വെള്ളം ഒഴിച്ച് മിക്സാക്കണം. അത് പൊടിയിൽ ഒഴിച്ച് മിക്സാക്കണം. ഇത് നല്ല വണ്ണം കൈ കൊണ്ട് കുഴയ്ക്കുക. കൈയിൽ ഒട്ടിപിടിക്കുന്ന പോലെ ഉണ്ടെങ്കിൽ കുറച്ച് കൂടി മൈദ ഇട്ട് കുഴയ്ക്കാം. ചപ്പാത്തി മാവിനേക്കാൾ ലൂസായിട്ടാണ് ഇത് വേണ്ടത്. ഇനി ഇതൊരു പാത്രത്തിലിട്ട് കുറച്ച് ഓയിൽ പുരട്ടി ഒരു തുണി കൊണ്ട് മൂടി 2 മണിക്കൂർ റെസ്റ്റ് ചെയ്യാൻ വെയ്ക്കണം.

അത് കഴിഞ്ഞാൽ ഇത് ഡബിൾ സൈസായി വന്നിട്ടു ണ്ടാകും. ഇനി മുറിച്ച് ഓരോ ഉരുളകളാക്കാം. കൈയിൽ വെച്ച് പരത്തി കാൽ മണിക്കൂർ തുണി കൊണ്ട് മൂടി വെയ്ക്കാം. അപ്പോൾ കുറച്ച് കൂടി വണ്ണം കൂടും. എന്നിട്ട് കട്ടിയോടെ ഇത് പരത്താം. പരത്തിയതിന്റെ മുകളിൽ കുറച്ച് സമയം തുണി മൂടാം. ഒരു പാൻ ചൂടാക്കി അതിൽ ഓരോന്നും ഇട്ട് 20 സെക്കന്റ് കഴിഞ്ഞാൽ തിരിച്ചിടാം. അത് പൊന്തി വരുമ്പോൾ പ്ലേറ്റിലേക്കിടാം.

Thanath Ruchi

Similar Posts