പറഞ്ഞറിയിക്കാൻ കഴിയാത്ത രുചിയിൽ നാടൻ കോഴി തോരൻ

തികച്ചും പരമ്പരാഗതരീതിയിലുള്ള ഒരു വിഭവത്തിന്റെ റെസിപ്പിയാണ് ഇവിടെ പറയുന്നത്. തനി നാടൻ രുചിയിൽ കോഴി തോരനാണ് തയ്യാറാക്കുന്നത്. അതിനായി ഒന്നര കിലോ ചിക്കൻ നന്നായി കഴുകി നെയ്യടക്കം എടുക്കണം. നമ്മൾ ഇത് വെള്ളം ഒട്ടും ചേർക്കാതെ ഇതിന്റെ നെയ്യിൽ തന്നെയാണ് വേവിക്കുന്നത്.

ഒരു ഓട്ടുരുളിയോ ഇരുമ്പു ചട്ടിയോ എടുക്കണം. അതിൽ ഈ തോരൻ ഉണ്ടാക്കുമ്പോഴാണ് നാടൻ രുചി ഉണ്ടാവുക. അതിൽ 5 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. എന്നിട്ട് കുറച്ച് വറ്റൽ മുളക് മുറിച്ചിടാം. പിന്നെ കുറച്ച് കറിവേപ്പില തണ്ടോടു കൂടി ഇടണം. അത് വാടി വരുമ്പോൾ ഒന്നര കപ്പ് ചെറിയ ഉള്ളി തോല് കളഞ്ഞ് മുറിക്കാതെ തന്നെ ഇടാം. എന്നിട്ട് വഴറ്റണം. ഇനി നിങ്ങളുടെ എരിവിന് അനുസരിച്ച് പച്ചമുളക് എടുക്കാം. പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും കൂടി ചെറുതായി അരിഞ്ഞ് മിക്സിയുടെ ചെറിയ ജാറിൽ ഇട്ട ചതച്ചെടുക്കണം. അത് ഉരുളിയിൽ ഇട്ട് മിക്സാക്കുക.

ഇനി കുറച്ച് ചെറുതായി മുറിച്ച തേങ്ങാ കൊത്ത് ഇതിൽ ഇടുക.എന്നിട്ട് ഒന്നര ടീ സ്പൂൺ പെരുംജീരകവും കുറച്ച് കറുവ പട്ടയും ഗ്രാമ്പൂവും ഏലക്കായും ഇട്ട് ഇളക്കുക. ഇനി നെയ്യോടു കൂടി കഴുകി വെച്ച ചിക്കൻ ഇടണം. എന്നിട്ട് നന്നായി യോജിപ്പിക്കുക. ഇനി അതിലേക്ക് മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർക്കുക. എന്നിട്ട് യോജിപ്പിക്കുക. ഇനി ഒരു വാഴയില വെച്ച് ഉരുളി മൂടി ചെറു ചൂടിൽ വേവിക്കുക. നാടൻ കോഴി ആയതിനാൽ ഇത് വേവാൻ സമയം എടുക്കും. നല്ലവണ്ണം നെയ്യിൽ ഇത് വേവണം.

ഇനി വേണ്ടത് ഇതിൽ ചേർക്കാനുള്ള അരപ്പാണ്. മിക്സിയുടെ ചെറിയ ജാറിൽ അര മുറി തേങ്ങ ചിരകിയതും 4 ടീ സ്പൂൺ മുളകുപൊടിയും 3 ടീ സ്പൂൺ മല്ലിപ്പൊടിയും കുറച്ച് കുരുമുളകും ഇട്ട് വെള്ളം ഒട്ടും ചേർക്കാതെ അരയ്ക്കുക. അത് ചിക്കനിലക്ക് ഇടാം. അത് കൂടാതെ അര മുറി തേങ്ങ ചിരകിയത് കൂടി ഇടാം. എന്നിട്ട് നന്നായി മിക്സാക്കണം. എന്നിട്ട് ചെറുചൂടിൽ തന്നെ വേവിക്കാം. ചിക്കൻ നന്നായി വെന്താൽ വാങ്ങി വെയ്ക്കാം. ഇത് ചപ്പാത്തിയുടെയും പൊറോട്ടയുടെയും ചോറിന്റെ കൂടെയുമൊക്കെ കഴിക്കാൻ നല്ല രുചിയായിരിക്കും.

Thanath Ruchi

Similar Posts