10 മിനിട്ട് കൊണ്ട് പരിപ്പും കഷണങ്ങളുമൊന്നും ചേർക്കാതെ കിടു സാമ്പാർ

ദോശയുടെയും ഇഡ്ഡലിയുടെ കൂടെയുമൊക്കെ വിളമ്പാൻ പറ്റുന്ന ഒരു സാമ്പാറിന്റെ റെസിപ്പിയാണ് ഇവിടെ പറയുന്നത്. തേങ്ങ വറുത്തരയ്ക്കാതെ പരിപ്പും കഷ്ണങ്ങളും ഇടാതെ തന്നെ അടിപൊളിയായി സാമ്പാർ ഉണ്ടാക്കാം. അതെങ്ങനെയാണെന്ന് നോക്കാം.

അതിനു വേണ്ടി ആദ്യം കുറച്ച് മസാലപ്പൊടി തയ്യാറാക്കി വെയ്ക്കണം. മിക്സിയുടെ ചെറിയ ജാറിൽ 1 ടീസ്പൂൺ പെരുംജീരകവും 2 ടീസ്പൂൺ പൊട്ട് കടലയും ഇട്ട് പൊടിച്ചെടുക്കണം. ഇത് കൂടുതൽ പൊടിച്ച് ഫ്രിഡ്ജിൽ വെച്ചാൽ നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ എടുത്ത് ഉപയോഗിക്കാം. പെരും ജീരകം കൂടുതലിട്ടാൽ കറി നന്നാവില്ല.

ഈ പൊടി ഒരു ചെറിയ പാത്രത്തിൽ ഇട്ട് കുറച്ച് വെള്ളവും ഒഴിച്ച് മിക്സാക്കുക. അടുപ്പിൽ ഒരു ചീനചട്ടി വെച്ച് അതിൽ 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ 1 ടീസ്പൂൺ കടുക് ഇടണം. കടുക് പൊട്ടുമ്പോൾ 1 ടീസ്പൂൺ ഉഴുന്നിട്ട് 2 വറ്റൽ മുളക് കൂടി മുറിച്ച് ഇടുക. പിന്നെ 2 സവാള മുറിച്ചിട്ട് ഇടണം. ഇനി കുറച്ച് കറിവേപ്പില ഇടണം. എന്നിട്ട് 2 തക്കാളി ചെറുതായി മുറിച്ച് ഇടാം. അത് അടച്ച് വെച്ച് വേവിക്കണം. അപ്പോൾ വേഗം സോഫ്റ്റായി വരും. ഇത് ഒരു സ്പൂൺ കൊണ്ടോ മറ്റോ ഉടയ്ക്കുകയും ചെയ്യാം.

ഇനി അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും എരിവിന് അനുസരിച്ച് മുളക്പൊടിയും ഇടാം. ഇവിടെ അര ടീസ്പൂൺ ആണ് ഇടുന്നത്. എന്നിട്ട് അര ടീസ്പൂൺ പെരിം കായപ്പൊടി യും ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി മിക്സാക്കുക. ഇനി നേരത്തെ തയ്യാറാക്കി വെച്ച പെരിംജീരകത്തിന്റെയും പൊട്ട് കടലയുടെയും മിക്സ് ചട്ടിയിൽ ഒഴിക്കുക. കുറച്ചു വെള്ളം കൂടി ഇതിൽ ഒഴിക്കാം. എന്നിട്ട് സ്പൂൺ കൊണ്ട് ഇളക്കുക. ഈ സമയത്ത് സാമ്പാർ പൗഡർ വേണമെങ്കിൽ കുറച്ചിടാം. ഇനി മൂടി ഇട്ട് തിളപ്പിക്കുക. കുറച്ച് സമയം കഴിഞ്ഞ് അത് കട്ടിയായി വന്നാൽ വാങ്ങി വെയ്ക്കാം.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →