ക്രീമിയായ മയോണൈസ് വീട്ടിൽ തന്നെ ഉണ്ടാക്കാം

ബർഗറിനും ഷവർമയ്ക്കും ഒക്കെ ടേസ്റ്റ് കൊടുക്കുന്ന ഒന്നാണ് മയോണൈസ്. കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഒരുപോലെ ഇഷ്ടമായിരിക്കും ഇത്. വീട്ടിലുള്ള ചേരുവകൾ കൊണ്ട് തന്നെ ഇത് എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. കടകളിൽ ഇത് പല ഫ്ലേവറിലും വാങ്ങാൻ കിട്ടും. ഗാർളിക്കും, ചില്ലിയും പ്ലേയ്നായതും മസ്റ്റാർഡും ഒക്കെ അവയിൽ ചിലതാണ്.

മിക്സിയുടെ ചെറിയ ജാറിൽ 1 ചെറിയ വെളുത്തുള്ളി ഇടുക. അതിൽ 1 ടേബിൾ സ്പൂൺ വിനാഗിരിയും ഒഴിക്കുക. അത് ഒന്നര ടേബിൾസ്പൂൺ വരെ ഒഴിക്കാം. പിന്നെ പഞ്ചസാര നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് ചേർക്കാം. ഇനി 1 മുട്ട എടുത്ത് അതിന്റെ മഞ്ഞക്കരു ഇല്ലാതെ വെള്ള മാത്രം എടുക്കാം. എന്നിട്ട് ഇതെല്ലാം കൂടി അടിച്ചെടുക്കണം.

അപ്പോൾ ഇത് പതഞ്ഞ് വന്നിട്ടുണ്ടാകും. ഇനി കുറച്ച് ഉപ്പും മുക്കാൽ കപ്പ് ഓയിലും ഒഴിക്കണം. ഇതിന്റെ പ്രധാന ചേരുവ തന്നെ ഓയിലാണ്. ഇതിന് ഒലിവ് ഓയിൽ എടുക്കുന്നതാണ് നല്ലത്. ഇനി ഒന്നു കൂടി അടിച്ചെടുക്കണം. 10 സെക്കന്റ് അടിച്ചാൽ മതി. അപ്പോൾ ഇത് കട്ടിയായി ക്രീമിയായി വന്നിട്ടുണ്ടാകും. വീട്ടിൽ നിന്ന് തന്നെ തയ്യാറാക്കാൻ പറ്റുന്ന ഈ മയോണൈസ് ഒന്നു ട്രൈ ചെയ്തു നോക്കൂ.

Thanath Ruchi

Similar Posts