വെറുതെ കളയുന്ന ചക്കക്കുരു കൊണ്ട് അടിപൊളി പായസം

കേരളീയർക്ക് സുപരിചിതമായ ഒന്നാണ് ചക്കക്കുരു. ചക്ക പോലെ തന്നെ ചക്കക്കുരുവിനും ഒരുപാട് ആരോഗ്യഗുണങ്ങൾ ഉണ്ട്. ചക്കക്കുരു കൊണ്ട് പായസം ഉണ്ടക്കുന്നത് എങ്ങനെയെന്ന് നോക്കാം.

അതിന് 1 കപ്പ് ചക്കക്കുരു തോല് കളഞ്ഞ് കഴുകി വൃത്തിയാക്കി വെയ്ക്കുക. ആദ്യം ചക്കക്കുരു വേവിക്കണം. കുക്കറിൽ ചക്കക്കുരു ഇട്ട് കുറച്ച് വെള്ളം ഒഴിച്ച് വേവിക്കാൻ വെയ്ക്കണം. 4 വിസിൽ വന്നാൽ ഓഫ് ചെയ്യാം. അത് തണുത്ത് കഴിഞ്ഞാൽ ഒരു പാത്രത്തിലേക്ക് മാറ്റാം.

ഇനി മിക്സിയുടെ ജാറിൽ ചക്കക്കുരു നന്നായി അരയ്ക്കണം. ഇനി ഗ്യാസ് ഓണാക്കി ഒരു പാൻ വെച്ച് അതിൽ അര ലിറ്റർ പാൽ ഒഴിക്കുക. അത് നന്നായി ഇളക്കുക. 10 മിനിട്ട് ഇളക്കുക. പാല് കടിയായി വരണം. അപ്പോൾ അതിലേക്ക് അരച്ച ചക്കക്കുരു ചേർക്കണം. എന്നിട്ട് മിക്സാക്കുക. ഇനി മുക്കാൽ കപ്പ് കണ്ടൻസ്ഡ് മിൽക്ക് ഒഴിക്കുക. അതിളക്കി 5 ഏലയ്ക്ക പൊടിച്ചത് ചേർക്കാം.

ഇത് 10 മിനിട്ട് നേരം ഇളക്കണം.എന്നിട്ട് 3 ടേബിൾ സ്പൂൺ പഞ്ചസാര ഇടുക. എന്നിട്ട് മിക്സാക്കി മധുരം ബാലൻസ് ചെയ്യാൻ ഒരു നുള്ള് ഉപ്പിടണം. ഇനി ഒരു പാനിൽ 2 ടേബിൾ സ്പൂൺ നെയ് ഒഴിച്ച് ചൂടാക്കി അതിൽ 2 ടേബിൾ സ്പൂൺ അണ്ടിപരിപ്പ് ഇടണം. അത് വറുത്ത് കോരുക.എന്നിട്ട് 1 ടേബിൾ സ്പൂൺ മുന്തിരി ഇട്ട് വറുത്ത് കോരി മാറ്റുക. ഇനി ഇത് പായസത്തിൽ ഇട്ട് വാങ്ങി വെയ്ക്കാം.

Thanath Ruchi

Similar Posts