ക്രിസ്പി എഗ്ഗ്ഫ്രെഞ്ച് ഫ്രൈസ് വീട്ടില്‍ ഉണ്ടാക്കാം
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമുളള ഒന്നാണ് എഗ്ഗ്ഫ്രെഞ്ച് ഫ്രൈസ്. ഇത് മയോണൈസിന്‍റെ കൂടെയോ സോസിന്‍റെ കൂടെയോ ഒക്കെ കഴിക്കാന്‍ നല്ല രുചിയായിരിക്കും. ഇതെങ്ങനെയാണ് എളുപ്പത്തില്‍ തയ്യാറാക്കുന്നത് എന്നു നോക്കാം.
അതിന് ആദ്യം വലിപ്പവും നീളവുമുളള 2 ഉരുളക്കിഴങ്ങ് എടുക്കുക.നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് കൂടുതല്‍ എടുക്കാം.അത് തോല് കളഞ്ഞ് നീളത്തില്‍ മുറിക്കുക. അതൊരു പാത്രത്തിലിട്ട് തണുത്ത വെളളം ഒഴിക്കുക. ഇത് 5 മിനിട്ട് നേരം വെയ്ക്കണം. എന്നിട്ട് നന്നായി കഴുകി ഒരു തുണിയില്‍ വെളളം മാറാന്‍ വെയ്ക്കുക.
ഇനി ഇതൊരു പാത്രത്തിലേക്ക് മാറ്റി വെയ്ക്കണം. അതിലേക്ക് ഒരു മിനിമം വലിപ്പമുള്ലള മുട്ട ഉടച്ച് ഒഴിക്കുക. എന്നിട്ട് ആവശ്യത്തിന് ഉപ്പും ഇടണം.പിന്നെ പൊടികളായ 1 ടീസ്പൂണ്‍ കാശ്മീരി മുളക്പൊടിയും കാല്‍ ടീസ്പൂണ്‍ ഗരം മസാലയും 4 ടേബിള്‍ സ്പൂണ്‍ മൈദയും ഇടണം. എന്നിട്ട് നന്നായി യോജിപ്പിക്കുക. 2 ടേബിള്‍ സ്പൂണ്‍ വെള്ളം ഒഴിച്ച് മിക്സാക്കാം.
ഇനി ഇത് ഫ്രൈ ചെയ്യാന്‍ ഒരു പാനില്‍ എണ്ണ ഒഴിക്കുക. അത് തിളച്ച് വരുമ്പോള്‍ മീഡിയം ഫ്ളേയ്മില്‍ ആക്കി മിക്സ് ചെയ്ത ഉരുളക്കിഴങ്ങ് ഇടാം. എന്നിട്ട് ഇളക്കി ഫ്രൈ ചെയ്ത് എണ്ണയില്‍ നിന്നും കോരി എടുക്കാം.
