നാടൻ രീതിയിൽ മഷ്റൂം റോസ്റ്റ്, ഇത് ഉണ്ടെങ്കിൽ പിന്നെ ബീഫ് റോസ്റ്റ് ആവശ്യമില്ല

കൂൺ അല്ലെങ്കിൽ മഷ്റൂം കഴിക്കാൻ ഇഷ്ടമല്ലാത്തവർ ചുരുക്കമായിരിക്കും. മാംസം കഴിക്കാത്തവർക്ക് സസ്യാഹാരത്തിൽ കഴിക്കാവുന്ന ഒന്നാണിത്. നിരവധി ആരോഗ്യ ഗുണങ്ങൾ ഇതിനുണ്ട്. ചോറ്റിന്റെയും ചപ്പാത്തിയുടെയും കൂടെ കഴിക്കാൻ പറ്റുന്ന മഷ്റൂം റോസ്റ്റ് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

സാധാരണ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായാണ് ഇവിടെ മഷ്റൂം റോസ്റ്റ് ഉണ്ടാക്കുന്നത്. അത്യാവശ്യം വലിപ്പമുള്ള മഷ്റൂം എടുക്കുക. അത് ചൂട് വെള്ളത്തിൽ ഇട്ട് ഉപ്പും ചേർത്ത് നന്നായി കഴുകുക. ഇനി ഒരു മൺചട്ടിയിൽ കുറച്ച് പൊടികൾ ചേർക്കാംഅര ടീസ്പൂൺ മുളക്പൊടി യും കാൽ ടീസ്പൂൺ മല്ലിപ്പൊടിയും ഇടുക. ഇനി കാൽ ടീസ്പൂൺ ഗരം മസാലയും കാൽ ടീസ്പൂൺ കുരുമുളക് പൊടിയും ആവശ്യത്തിന് ഉപ്പും ചേർക്കാം.എന്നിട്ട് മിക്സാക്കാം.

ഇനി തേങ്ങാപാൽ ഒഴിക്കണം. കട്ടിയുള്ള പാലുണ്ടെങ്കിൽ അതാണ് നല്ലത്. 1 ഗ്ലാസ് തേങ്ങാപാൽ എടുക്കാം. തേങ്ങ ഇല്ലെങ്കിൽ നിങ്ങൾക്ക് പൊടി കലക്കിയും ചേർക്കാം. എന്നിട്ട് നന്നായി മിക്സാക്കാം. ഇനി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഇട്ട് 3 ടേബിൾ സ്പൂൺ വെള്ളവും ഒഴിച്ച് മഷ്റൂം ഇടാം. എന്നിട്ട് അടുപ്പിൽ വെച്ച് മൂടിയിട്ട് മീഡിയം ഫ്ലയ്മിൽ വേവിക്കാം. അത് വറ്റിച്ചെടുക്കണം. തേങ്ങാപാൽ തിളച്ച് പൊങ്ങുന്നതിനാൽ കുറച്ച് സമയം കൊണ്ട് മൂടി മാറ്റാം.

ഇനി ഇതിനുള്ള മസാല തയ്യാറാക്കണം. ഒരു പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കുറച്ച് കടുക് ഇടാം. കടുക് പൊട്ടുമ്പോൾ 1 ടേബിൾ സ്പൂൺ ഇഞ്ചി ചെറുതായി മുറിച്ചത് ഇടാം. തേങ്ങാ കൊത്തും വേണമെങ്കിൽ ഇടാം. അതിനു ശേഷം 1 വറ്റൽ മുളക് മുറിച്ചിടാം. കുറച്ച് കറിവേപ്പിലയും 2 സവാള ചെറുതായി അരിഞ്ഞതും ഇടണം. നിങ്ങൾക്ക് ചെറിയ ഉള്ളി ഇടണമെങ്കിൽ ഇടാം. ഇനി 2 പച്ചമുളക് മുറിച്ചതും ഒരു നുള്ള് ഉപ്പും ചേർത്ത് മഷ്റൂം ഇട്ട് യോജിപ്പിക്കാം. മഷ്റൂം നന്നായി വെന്തില്ലെങ്കിൽ കുറച്ച് ചൂട് വെള്ളം ഒഴിച്ച് വേവിക്കണം. ഇനി മല്ലിയിലയം കസൂരിമേത്തയും ഇട്ട് ഇളക്കി വാങ്ങി വെയ്ക്കാം.

Thanath Ruchi

Similar Posts