നാടന്‍ രീതിയില്‍ ചെമ്മീന്‍ മുളകിട്ടു വറ്റിച്ചത്
മലയാളിയുടെ ഭക്ഷണത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണ് ചെമ്മീന്‍. മറ്റ് മീനുകളില്‍ നിന്നും വ്യത്യസ്തമായി രുചിയും മുള്ളും ഇല്ലാതെ ഇറച്ചിയായി തന്നെ കഴിക്കാന്‍ സാധിക്കുന്ന ഒന്നാണിത്. ചെമ്മീന്‍ കൊണ്ട് പല വിഭവങ്ങളും നമ്മള്‍ ഉണ്ടാക്കാറുണ്ട്. ഇന്ന് നാടന്‍ രീതിയില്‍ വളരെ എളുപ്പത്തില്‍ വ്യത്യസ്തമായി ചെമ്മീന്‍ മുളകിട്ടതിന്‍റെ റെസിപ്പിയാണ് പറയുന്നത്.
ആദ്യം ആവശ്യമുള്ള ചെമ്മീന്‍ തോല് കളഞ്ഞ് കഴുകി വൃത്തിയാക്കി വെയ്ക്കുക. ഒരു മണ്‍ചട്ടി വെച്ച് അതില്‍ ചെമ്മീന്‍ ഇട്ട് 1 കപ്പ് വെള്ളം ഒഴിക്കുക. എന്നിട്ട് 2 ടേബിള്‍ സ്പൂണ്‍ മുളക് പൊടിയും ആവശ്യത്തിന് ഉപ്പും ഇടണം. എന്നിട്ട് മിക്സാക്കി 2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. ഇനി അടുപ്പില്‍ വെച്ച് വേവിക്കണം.
അതിലെ വെള്ളം നല്ലവണ്ണം വറ്റി വരണം. നന്നായി വെന്ത് വന്നാല്‍ 1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കാം. എന്നിട്ട് കറിവേപ്പിലയും ഇട്ട് വാങ്ങി വെയ്ക്കാം.
