ഓവൻ ഇല്ലാത ഈസിയായി കാരറ്റ് ഗീ കേക്ക്
കാരറ്റ് കഴിക്കുന്നുണ്ടെങ്കിലും അതിന്റെ ആരോഗ്യ ഗുണങ്ങൾ പലർക്കും അറിയില്ല. ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഇതിനുണ്ട്. ഇവിടെ കാരറ്റ് കൊണ്ട് ഒരു കേക്ക് ഉണ്ടാക്കുന്നതിന്റെ റെസിപ്പിയാണ് പറയുന്നത്. ആദ്യം അര കപ്പ് പഞ്ചസാരയും ഒരു ചെറിയ കഷണം കറുവപ്പട്ടയും കൂടി മിക്സിയുടെ ചെറിയ ജാറിലിട്ട് പൊടിച്ചെടുക്കുക.
ഇനി വേറൊരു പാത്രത്തിൽ അര കപ്പ് തൈര് ഒഴിക്കുക. അതിലേക്ക് പൊടിച്ച പഞ്ചസാര ഇടുക. പിന്നെ കാൽ കപ്പ് ഉരുകിയ നെയ്യും ചേർക്കണം. എന്നിട്ട് ഒരു വിസ്ക് കൊണ്ട് നല്ലവണ്ണം മിക്സ് ചെയ്യുക. ഇനി അതിൽ കപ്പ് മൈദയാണ് ചേർക്കേണ്ടത്. അതും നന്നായി മിക്സ് ചെയ്യുമ്പോൾ തന്നെ അര ടീസ്പൂൺ ബേക്കിംഗ് പൗഡറും മിക്സ് ചെയ്യുക.
എന്നിട്ട് 3 കപ്പ് ഗ്രേറ്റ് ചെയ്ത കേരറ്റ് ചേർത്ത് യോജിപ്പിക്കണം. കൂടാത 2 ടേബിൾ സ്പൂൺ പാലും ചേർക്കുക. അത് മിക്സ് ചെയ്ത് നോക്കി വേണമെങ്കിൽ കുറച്ച് കൂടി പാൽ ചേർക്കാം. ഇനി ഒരു ഫ്ലേവറിന് അര ടീസ്പൂൺ വാനില എസെൻസ് ചേർക്കാം. എന്നിട്ട് യോജിപ്പിക്കുക.
ഇനി കേക്ക് സെറ്റ് ചെയ്യേണ്ട ടിന്നെടുത്ത് അതിൽ നെയ് പുരട്ടി ബട്ടർ പേപ്പർ വെയ്ക്കുക. അതിലേക്ക് ബാറ്റർ ഒഴിക്കുക. എന്നിട്ട് 2 വട്ടം ടാപ് ചെയ്യുക. അപ്പോൾ അതിലെ എയർ ബബിൾസൊക്കെ മാറി കിട്ടും. ഇനി അര മണിക്കൂർ മീഡിയം ഫ്ലേയ്മിൽ മൂടിയിട്ട് വേവിക്കാൻ വെയ്ക്കണം.
അര മണിക്കൂർ കഴിഞ്ഞാൽ സ്ക്യൂവർ കൊണ്ട് കുത്തി വെന്തോ എന്ന് നോക്കാം. എന്നിട്ട് വാങ്ങി വെയ്ക്കാം. അത് തണുത്താൽ ഒരു പ്ലേറ്റിലേക്ക് കമഴ്ത്തി വെച്ച് ബട്ടർ പേപ്പർ മാറ്റിയാൽ മതി. ഇനി മുറിച്ചെടുക്കാം.
https://youtu.be/IuYRwXzO92E
