വീണ്ടും വീണ്ടും കഴിച്ചു കൊണ്ടേയിരിക്കാൻ തോന്നുന്ന വേർമിസെൽ കുനാഫ

വളരെ പോപ്പുലറായ ഒരു അറേബ്യൻ സ്വീറ്റാണ് കുനാഫ. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ക്രീമി കുനാഫയുടെ റെസിപ്പിയാണ് ഇവിടെ പറയുന്നത്. സേമിയ വെച്ചിട്ടാണ് ഇവിടെ ഇത് ചെയ്യുന്നത്.

പായസം ഉണ്ടാക്കുന്ന സേമിയ തന്നെയാണ് ഇവിടെ എടുക്കുന്നത്. 300 ഗ്രാം നേരിയ വറുത്ത സേമിയ ആണ് വേണ്ടത്. അത് നന്നായി പൊടിച്ച് വെയ്ക്കണം. പിന്നെ വേണ്ടത് 5 ടേബിൾ സ്പൂൺ അൺ സാൾട്ടഡ് ബട്ടറും 1 കപ്പ് വാൽനട്ട് ക്രഷ് ചെയ്തതും ഒന്നേ കാൽ കപ്പ് പഞ്ചസാരയും ക്രീം ഉണ്ടാക്കാൻ മുക്കാൽ കപ്പ് കോൺഫ്ലോറും 1 വാനില പൗഡറും 1 ലിറ്റർ ഫ്രഷ് മിൽക്കും 2 കപ്പ് തേങ്ങാ പാലുമാണ്.

ആദ്യം ഒരു പാനിൽ സേമിയ ഇട്ടുക. മീഡിയം ഫ്ലേയ്മിലാക്കി അതിൽ ബട്ടർ ഇടുക. ബട്ടർ 4 മിനിട്ട് കൊണ്ട് തന്നെ ഉരുകും. എന്നിട്ട് ക്രഷ് ചെയ്ത വാൽനട്ടും കാൽ കപ്പ് പഞ്ചസാരയും ഇടാം. അത് മിക്സ് ചെയ്ത് പഞ്ചസാര ഉരുകി വരുമ്പോൾ ഗ്യാസ് ഓഫ് ചെയ്യാം.

ഇനി ഇതിനു വേണ്ട ക്രീം തയ്യാറാക്കണം. അതിന് ഒരു പാനിൽ പാൽ ഒഴിക്കുക. അതിൽ തന്നെ തേങ്ങാപ്പാലും ഒഴിക്കണം. എന്നിട്ട് കോൺഫ്ലോർ ഇടുക. എന്നിട്ട് നന്നായി മിക്സ് ചെയ്യുക. ഇനി 1 കപ്പ് പഞ്ചസാരയും 3 ടേബിൾ സ്പൂൺ വാനില പൗഡറും ഇട്ട് വിസ്ക് കൊണ്ട് മിക്സ് ചെയ്യാം. മീഡിയം ഫ്ലേയ്മിൽ വെച്ച് നല്ലവണ്ണം ഇളക്കണം. അത് കട്ടിയായി ക്രീമായി വന്നാൽ ഗ്യാസ് ഓഫ് ചെയ്യാം. ഓഫ് ചെയ്തിട്ട് 1 മിനിട്ട് ഇളക്കാം.

ഇനി കുനാഫ സെറ്റ് ചെയ്യേണ്ട ട്രേ എടുക്കുക. 3 ലേയറായിട്ടാണ് ഇത് സെറ്റ് ചെയ്യുന്നത്. ആദ്യം സേമിയ ഇടാം. സ്പൂൺ കൊണ്ട് അത് ലെവലാക്കി അതിന്റെ മുകളിൽ ക്രീം ഇട്ട് വീണ്ടും സേമിയ ഇടാം. എന്നിട്ട് പരത്തുക. ഇത് അലങ്കരിക്കാൻ വറുത്ത അണ്ടിപരിപ്പിട്ട് ഒരു ഗ്ലാസ് കവർ കൊണ്ട് മൂടി 2 മണിക്കൂർ ഫ്രിഡ്ജിൽ വെയ്ക്കാം. അതിനു ശേഷം മുറിച്ചെടുക്കാം. പഞ്ചസാര ആദ്യം ചേർത്തതു കൊണ്ട് സിറപ്പാക്കി ചേർക്കണമെന്നില്ല. ഷുഗർ സിറപ്പ് ഉണ്ടാക്കുന്നെങ്കിൽ പഞ്ചസാര ഉരുക്കി പനീർ വെള്ളവും നാരങ്ങാ നീരും ഒഴിച്ച് മിക്സാക്കി തയ്യാറാക്കാം.

Thanath Ruchi

Similar Posts