തികച്ചും രുചികരമായ വെജിറ്റബിൾ കട്ലറ്റ്
തികച്ചും രുചികരമായ വെജിറ്റബിൾ കട്ലറ്റ് ബേക്കറിയിൽ നിന്ന് വാങ്ങാൻ കിട്ടുന്ന അതേ രുചിയിൽ കട്ലറ്റ് നമുക്ക് വീട്ടിൽ നിന്നും ഉണ്ടാക്കാം. വളരെ എളുപ്പത്തിലും ടേസ്റ്റിലും വെജിറ്റബിൾ കട്‌ലറ്റ് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ആദ്യം ഇതിന് വേണ്ട പച്ചക്കറികൾ കഴുകി എടുത്ത് വെയ്ക്കണം. 2 ഉരുളക്കിഴങ്ങും 2 മിനിമം വലിപ്പമുള്ള കേരറ്റും കുറച്ച് ബീൻസും എടുക്കുക. ഉരുളക്കിഴങ്ങ് കുക്കറിൽ ഇട്ട് കുറച്ച് വെള്ളവും ഒഴിച്ച് വേവിക്കുക. എന്നിട്ട് തോല് കളഞ്ഞ് ഇളം ചൂടുള്ള സമയത്ത് തന്നെ ഒരു പാത്രത്തിൽ ഉടയ്ക്കുക. ഇനി കേരറ്റും ബീൻസും ചെറുതായി മുറിച്ചതും കുറച്ച് ഗ്രീൻപീസുണ്ടെങ്കിൽ അതും ഇട്ട് കുക്കറിൽ വെള്ളം ഒഴിച്ച് ഉപ്പിട്ട് വേവിക്കുക. 1 വിസിൽ വന്നാൽ ഓഫ് ചെയ്യാം.
ഇനി ഒരു പാൻ വെച്ച് ചൂടായാൽ 2 മിനിമം വലിപ്പമുള്ള സവാള ചെറുതായി മുറിച്ചത് ഇടുക. കൂടാതെ 4 വെളുത്തുള്ളിയും ചെറിയ കഷണം ഇഞ്ചിയും ചെറുതായി അരിഞ്ഞ് 1 പച്ചമുളക് നുറുക്കി മുറിച്ചതും ഇടണം. എന്നിട്ട് നന്നായി വഴറ്റണം. കുറച്ച് കറിവേപ്പിലയും ഇടാം. എന്നിട്ട് ആവശ്യത്തിന് ഉപ്പും ചേർത്ത് 1 സ്പൂൺ ഗരം മസാലയും കുറച്ച് മഞ്ഞൾപ്പൊടിയും ഇടണം. എന്നിട്ട് വേവിച്ച് വെച്ച ഉരുളക്കിഴങ്ങ് ഇടാം. എന്നിട്ട് നന്നായി യോജിപ്പിക്കുക. ഇനി വേവിച്ച പച്ചക്കറി ഇടാം.
അതിൽ കുറച്ച് കുരുമുളക് പൊടി കൂടി ഇട്ട് മിക്സാക്കി ഉപ്പുണ്ടോ എന്ന് നോക്കാം. എന്നിട്ട് വാങ്ങി വെയ്ക്കാം. ഇനി ഒരു പാത്രത്തിൽ 2 സപൂൺ മൈദ ഇടുക. അതിൽ കുറച്ച് വെള്ളം ഒഴിച്ച് ഉപ്പും ഇട്ട് കട്ടകളില്ലാതെ മിക്സ് ചെയ്യുക. ഇനി ഒരു പ്ലേറ്റിൽ ബ്രെഡ് ഗ്രംസ് എടുക്കുക. വഴറ്റി വെച്ച പച്ചക്കറിയിൽ കുറച്ച് ബ്രെഡ് ഗ്രംസിട്ട് മിക്സ് ചെയ്യണം. ഇനി അതിൽ നിന്ന് കുറേശ്ശെ എടുത്ത് ഉരുളകളാക്കി കൈയിൽ വെച്ച് പരത്തി വെയ്ക്കുക. ഓരോന്നും ഇങ്ങനെ ചെയ്തു വെയ്ക്കുക.
ഇനി ഒരു പാനിൽ കട്ലറ്റ് ഫ്രൈ ചെയ്യാനാവശ്യമായ എണ്ണ ഒഴിച്ച് തിളപ്പിക്കണം. അതിലേക്ക് ഓതേന്നും മൈദയിൽ മുക്കി ബ്രെഡ് ഗ്രംസിൽ കോട്ട് ചെയ്ത് എണ്ണയിൽ ഇടുക. രണ്ട് ഭാഗവും ഫ്രൈ ചെയ്യണം. ഇങ്ങനെ എല്ലാം ഫ്രൈ ചെയ്തെടുക്കാം.
