എത്ര കഴിച്ചാലും മതി വരാത്ത ചിക്കൻ ചുക്ക, ചോറിനും ചപ്പാത്തിക്കും എളുപ്പത്തിൽ തയ്യാറാക്കാം
ഒരു വെറൈറ്റിയായ ചിക്കൻ റെസിപ്പിയാണ് ചിക്കൻ ചുക്ക. ഇത് കേരള ഡിഷല്ലെങ്കിലും ചിക്കൻ ചുക്ക കഴിക്കാത്ത മലയാളികൾ കുറവായിരിക്കും. വളരെ ടേസ്റ്റയും സ്പൈസിയുമായ ഇത് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
നമ്മുടെ വീടുകളിൽ എപ്പോഴും ഉള്ള സാധനങ്ങൾ കൊണ്ട് തന്നെ ഇത് ഉണ്ടാക്കാം. അതിനു വേണ്ടി ഒന്നേ കാൽ ചിക്കൻ കഴുകി വൃത്തിയാക്കി എടുക്കുക. ആദ്യം സവാള ഫ്രൈ ചെയണം. 3 വലിയ സവാള എടുത്ത് നീളത്തിൽ മുറിച്ച് വെയ്ക്കുക. ഇനി ഒരു പാൻ ചൂടാക്കി അതിൽ ആവശ്യമായ സൺഫ്ലവർ ഓയിൽ ഒഴിച്ച് തിളപ്പിക്കണം. എന്നിട്ട് സവാള ഇടുക. അത് വേഗം തന്നെ ഗോൾഡൻ നിറമാവാൻ 2 നുള്ള് പഞ്ചസാര ഇടാം.
ഇനി കഴുകി വെച്ച ചിക്കനിൽ മസാല പിടിപ്പിക്കണം. അര ടേബിൾ സ്പൂൺ കുരുമുളക് പൊടിയും 1 ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചതോ ജിഞ്ചർ ഗാർലിക് പേസ്റ്റോ ചേർക്കാം. 1 ടേബിൾ സ്പൂൺ മല്ലിപ്പൊടിയും കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടിയും ചേർക്കണം. ഇനി രണ്ടര ടേബിൾ സ്പൂൺ മുളക് പൊടി ഇടാം. എരിവുള്ള മുളക് പൊടി ആണെങ്കിൽ ഒന്നര ടേബിൾ സ്പൂൺ ഇട്ടാൽ മതി. എന്നിട്ട് നന്നായി കൈ കൊണ്ട് യോജിപ്പിക്കുക. ഇനി 1 ചെറിയ തക്കാളി ചെറുതായി മുറിച്ചതും വഴറ്റി വെച്ച സവാള ഇടാം. എന്നിട്ട് ആവശ്യത്തിന് ഉപ്പും ചേർത്ത് കുഴച്ച് അര മണിക്കൂർ റെസ്റ്റ് ചെയ്യാൻ വെയ്ക്കണം.
ഇനി നേരത്തെ സവാള ഫ്രൈ ചെയ്ത എണ്ണ ചൂടാക്കി കുറച്ച് കറിവേപ്പില ഇട്ട് ചിക്കൻ ഇടുക.അതിൽ കുറച്ച് വെള്ളവും ഒഴിച്ച് ഇളക്കി അടച്ച് വെച്ച് വേവിക്കുക. കുറച്ച് കഴിഞ്ഞാൽ ചിക്കനിൽ നിന്നും വെള്ളം ഇറങ്ങി വരും. 10 മിനിട്ട് കഴിഞ്ഞാൽ ഒന്നര ടീസ്പൂൺ ഗരം മസാലയും 1 ടീസ്പൂൺ പെരിംജീരകം പൊടിച്ചതും ചേർത്ത് ഇളക്കുക. ഇത് ലൂസായിട്ടാണ് വേണ്ടതെങ്കിൽ അപ്പാൾ തന്നെ കറിവേപ്പില ഇട്ട് വാങ്ങി വെയ്ക്കാം. അല്ലെങ്കിൽ നല്ല വണ്ണം വറ്റിച്ചെടുത്താൽ മതി. ഇത് ചിക്കന്റെയും ചോറിന്റെ കൂടെയുമൊക്കെ കഴിക്കാൻ നല്ല രുചിയായിരിക്കും.
