ആന്ധ്ര സ്റ്റൈലില്‍ കിടിലന്‍ ചിക്കന്‍ ഫ്രൈ തയ്യാറാക്കാം

ചിക്കന്‍ ഫ്രൈ പല സ്ഥലത്തും പല രീതിയിലാണ് ഉണ്ടാക്കാറ്. ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് ആന്ധ്ര സ്റ്റൈലിലുളള ചിക്കന്‍ ഫ്രൈയാണ്.അത് വളരെ സ്പൈസിയും ടേസറ്റിയും ആയിരിക്കും.ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്നു നോക്കാം.

അതിന് മുക്കാല്‍ കിലോ ചിക്കന്‍ എടുത്ത് കഴുകി വൃത്തിയാക്കി വെയ്ക്കുക.അതില്‍ കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും അര ടീസ്പൂണ്‍ ഉപ്പും ഇട്ട് മിക്സാക്കുക. ഇനി അടുപ്പത്ത് ഒരു പാന്‍ വെച്ച് ചൂടാക്കി ഒരു കറുവയിലയും 3 ഏലക്കായും 6 ഗ്രാമ്പൂവും 1 തക്കോലവും ഇടണം. എന്നിട്ട് ഇളക്കുക. ഇനി ഒരു ടേബിള്‍ സ്പൂണ്‍ നല്ല ജീരകവും ഒന്നര ടേബിള്‍ സ്പൂണ്‍ മല്ലിക്കുരുവും 6 കാശ്മീരി മുളകും കൂടി ഇട്ട് വറുക്കണം.എന്നിട്ട് മിക്സിയുടെ ചെറിയ ജാറില്‍ നന്നായി പൊടിക്കുക.

ഒരു പാനില്‍ 3 ടേബിള്‍ സ്പൂണ്‍ ഓയില്‍ ഒഴിക്കുക.അത് ചൂടായാല്‍ 5 പച്ചമുളക് നീളത്തില്‍ മുറിച്ചത് ഇടുക.പിന്നെ കുറച്ച് കറിവേപ്പിലയും 1 സവാള ചെറുതായി മുറിച്ചതും ഇടുക.ഇനി ആവശ്യത്തിന്ഉപ്പും ഇട്ട് നല്ല വണ്ണം വഴറ്റണം. ഒരു ഗോള്‍ഡന്‍ നിറമാകുന്നതു വരെ വഴറ്റുക.എന്നിട്ട് 1 ടേബിള്‍ സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് ചിക്കന്‍ ഇടുക.എന്നിട്ട് ഇളക്കുക.

ഇനി അതിലേക്ക് കാല്‍ കപ്പ് വെളളം ഒഴിച്ച് 5 മിനിട്ട് മീഡിയം ഫ്ലെയ്മില്‍ മൂടി വെയ്ക്കുക. എന്നിട്ട് നേരത്തെ പൊടിച്ച് വെച്ച മസാലപ്പൊടി ഇട്ട് മിക്സാക്കി 5 മിനിട്ട് വെച്ച് കറിവേപ്പില ഇടുക.ഇനി കാല്‍ ടീസ്പൂണ്‍ കുരുമുളക് പൊടിയും 1 ടേബിള്‍ സ്പൂണ്‍ നാരങ്ങാനീരും ചേര്‍ക്കാം.എന്നിട്ട് കുറച്ച് സമയം കൂടി തിളച്ചാല്‍ വാങ്ങി വെയ്ക്കാം.

Thanath Ruchi

Similar Posts