എളുപ്പത്തില്‍ സദ്യ സ്പെഷ്യല്‍ ഓലന്‍ തയ്യാറാക്കാം
കേരളീയ സദ്യയില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒന്നാണ് ഓലന്‍. രുചിയുടെ കാര്യത്തില്‍ ഒട്ടും മാറ്റിനിര്‍ത്താന്‍ പറ്റാത്ത ഒന്നാണിത്.എരിവും പുളിയും ഉപ്പും കുറവായ ഇത് എല്ലാവര്‍ക്കും കഴിക്കുകയും ചെയ്യാം. കുട്ടികള്‍ക്കു പോലും ഇഷ്ടപ്പെടുന്ന ഒന്നാണിത്.
ഇതിനു വേണ്ടി അര കപ്പ് വന്‍പയര്‍ എടുക്കുക.അത് കഴുകി 1 മണിക്കൂര്‍ കുതിര്‍ക്കാന്‍ വെയ്ക്കണം.കുതിര്‍ന്നാല്‍ കുക്കറിലിട്ട് അത് മുങ്ങാനുള്ള വെളളവും ഒഴിച്ച് വേവിക്കാന്‍ വെയ്ക്കണം. 6 വിസില്‍ വന്നാല്‍ ഗ്യാസ് ഓഫ് ചെയ്യാം.
1 കഷണം കുമ്പളങ്ങ തോല് കളഞ്ഞ് കഴുകി നീളത്തില്‍ മുറിക്കുക.എന്നിട്ട് വേവിച്ച വന്‍പയറില്‍ ഇട്ട് കുറച്ച് കൂടി വെള്ളവും ഒഴിച്ച് ഉപ്പും ഇടുക. ഇനി എരിവിന് വേണ്ടി 2 പച്ചമുളക് നീളത്തില്‍ മുറിച്ചിടണം. എന്നിട്ട് 1 വിസില്‍ വന്നാല്‍ ഓഫ് ചെയ്യാം.
ഇനി തേങ്ങാപാലാണ് വേണ്ടത്.അര മുറി തേങ്ങയുടെ പാല്‍ എടുക്കണം. കട്ടിയുളള പാലാണ് നല്ലത്.ഫ്ളേയിം കുറച്ച് വെച്ച് തേങ്ങാപാല്‍ ഒഴിക്കുക. അല്ലെങ്കില്‍ പാല്‍ പിരിഞ്ഞു പോകും. എന്നിട്ട് കുറച്ച് കറിവേപ്പിലയും ഇട്ട് 1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും ഒഴിച്ച് ഒന്നു തിളച്ചാല്‍ ഫ്ളേയിം ഓഫ് ചെയ്യാം.
